ജില്ലയിൽ കോവിഡ് പരിശോധന പ്രതിദിനം 3000 ആക്കാൻ പദ്ധതി

കാസർഗോഡ്: പ്രതിദിന കോവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ ജില്ലാ മെഡിക്കൽ ഓഫീസിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനം.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയിലധികമായി പത്തിൽ താഴെ നിലനിൽക്കുമ്പോഴും പ്രതിദിന പരിശോധനകളുടെ എണ്ണം 1500-ൽ താഴെ മാത്രമാണ് നടക്കുന്നത് എന്നതിന്റെ പശ്ചാത്തലത്തിലാണ് ശരാശരി 3000 പരിശോധന പ്രതിദിനം നടത്താൻ തീരുമാനിച്ചത്.
ജില്ലയിലെ പട്ടികവർഗ കോളനികളിൽ കോവിഡ് 19 വർധിച്ചുവരുന്ന സാഹചര്യത്തിൽ പട്ടികജാതി, പട്ടികവർഗ കോളനികളിൽ മൊബൈൽ ടീമുകളെ ഉപയോഗിച്ച് പരിശോധന സംഘടിപ്പിക്കും. .
താലൂക്ക് ആസ്പത്രികൾ, സാമൂഹിക ആരോഗ്യകേന്ദ്രങ്ങൾ, കുടുംബാരോഗ്യകേന്ദ്രങ്ങൾ, എന്നിവിടങ്ങളിലെല്ലാം സ്ഥിരം പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയതിനുപുറമേ എട്ട് മൊബൈൽ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്..
പേർക്കുകൂടി കോവിഡ്
കാഞ്ഞങ്ങാട്: ജില്ലയിൽ 86 പേർക്കുകൂടി കോവിഡ് സ്ഥിരീകിരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 21,459 ആയി. ഇവരിൽ 20,198 പേരും രോഗമുക്തി നേടി. വ്യാഴാഴ്ച 67 പേർക്കാണ് നെഗറ്റീവായത്. ഇതുവരെ 228 പേർ മരിച്ചു. 1033 പേർ ചികിത്സയിലും 7223 പേർ നിരീക്ഷണത്തിലും കഴിയുന്നു. 1553 സാമ്പിളുകൾകൂടി പരിശോധനയ്ക്കയച്ചു. 330 പേരുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.
കാസർഗോഡ്: കോവിഡ് രോഗവ്യാപനത്തിന്റെ രണ്ടാം തരംഗത്തിനുള്ള സാധ്യത പരിഗണിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ ജില്ലാതല കൊറോണ കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. കളക്ടർ ഡോ. ഡി. സജിത് ബാബു അധ്യക്ഷത വഹിച്ചു.
ഹോട്ടലുകളുടെ പ്രവർത്തനം രാത്രി ഒമ്പത് വരെ മാത്രമേ അനുവദിക്കു. ജില്ലയിലെ തട്ടുകടകൾക്ക് വൈകീട്ട് വരെ പ്രവർത്തിക്കാം. എന്നാൽ പാഴ്സൽ മാത്രമേ വിതരണം ചെയ്യാൻ അനുമതിയുള്ളൂ.
കോവിഡ് ആസ്പത്രിയായ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രി ഡിസംബർ ഒന്നുമുതൽ പഴയതുപോലെ പ്രവർത്തനം പുനരാരംഭിക്കും. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളേജിലും തെക്കിൽ ചട്ടഞ്ചാൽ കോവിഡ് ആസ്പത്രിയിലും അതീവഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗികൾക്കുള്ള ചികിത്സാസംവിധാനങ്ങൾ ഉടൻ സജ്ജമാകുമെന്ന് ഡി.എം.ഒ. അറിയിച്ചു.

