KSDLIVENEWS

Real news for everyone

ഖത്തറിൽ ജോലി തേടുന്നവർക്ക് സന്തോഷവാർത്ത , ഇന്ത്യയിലെ വിസാ സെന്ററുകളുടെ പ്രവർത്തനം അടുത്ത മാസം പുനഃരാരംഭിക്കും

SHARE THIS ON

ദോഹ: ഇന്ത്യയിലെ ഖത്തര്‍ വിസാ സെന്ററുകളുടെ പ്രവര്‍ത്തനം അടുത്ത മാസം പുനഃരാരംഭിക്കും. ഡിസംബര്‍ മൂന്ന് മുതല്‍ വിസാ സെന്ററുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡിനെത്തുടര്‍ന്നാണ് വിസാ സെന്ററുകളുടെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നത്.

കൊച്ചി, മുംബൈ, ദില്ലി, കൊല്‍ക്കത്ത, ലക്‌നൗ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ഏഴ് വിസാ കേന്ദ്രങ്ങളാണ് ഇന്ത്യയിലുണ്ടായിരുന്നത്. നവംബര്‍ 15 മുതല്‍ ഖത്തറിലേക്ക് വിദേശ തൊഴിലാളികളുടെ റിക്രൂട്ട്മെന്റ് ആരംഭിച്ചതിന് പിന്നാലെയാണ് വിസാ സെന്ററുകളും തുറക്കുന്നത്. തൊഴില്‍ കരാര്‍ ഒപ്പുവെയ്‍ക്കല്‍, ബയോമെട്രിക് രജിസ്‍ട്രേഷന്‍, മെഡിക്കല്‍ പരിശോധന തുടങ്ങിയ നടപടികളെല്ലാം നാട്ടില്‍ നിന്നുതന്നെ വിസാ സെന്ററുകള്‍ വഴി പൂര്‍ത്തിയാക്കാന്‍ സാധിക്കും. പുതിയ തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് പോകുന്നവര്‍ക്കും ക്വാറന്റീന്‍ അടക്കമുള്ള കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!