KSDLIVENEWS

Real news for everyone

കോവിഡ് വാക്സീൻ : ആഗോള വിതരണ കേന്ദ്രമാകാൻ അബുദാബി

SHARE THIS ON

കോവിഡ് വാക്സീന്‍ അബുദാബി വഴി ലോക രാജ്യങ്ങളില്‍ എത്തിക്കാന്‍ പദ്ധതി. ഇതിനായി രൂപീകരിച്ച ഹോപ് കണ്‍സോര്‍ഷ്യം വഴിയാണു വിതരണം. ആരോഗ്യവകുപ്പ്, ഇത്തിഹാദ് കാര്‍ഗോ, അബുദാബി പോര്‍ട്സ് കമ്ബനി എന്നിവ ഉള്‍പ്പെടുന്നതാണ് കണ്‍സോര്‍ഷ്യം. നവംബറില്‍ മാത്രം 50 ലക്ഷം ഡോസ് വാക്സീന്‍ അബുദാബി വഴി വിതരണം ചെയ്തതു.

വാക്സീന്‍ സംഭരണം, വിതരണം, ഗതാഗതം എന്നിവ ഹോപ് നിര്‍വഹിക്കും. എന്നാല്‍ വാക്സീന്‍ വാങ്ങി രാജ്യത്ത് എത്തിക്കുന്ന ചുമതല അബുദാബി സര്‍ക്കാര്‍ പങ്കാളിത്തമുള്ള ഹോള്‍ഡിങ് കമ്ബനിയായ എഡിക്യുവിനു കീഴിലുള്ള റാഫിദും സ്കൈസെല്ലും ചേര്‍ന്നായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!