കർഷക മാർച്ചിന് ഡൽഹിയിൽ പ്രവേശിക്കാൻ അനുമതി

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കര്‍ഷകര്‍ നടത്തുന്ന ദില്ലി ചലോ മാര്‍ച്ചിന് അനുമതി. കനത്ത പ്രതിഷേധങ്ങള്‍ക്ക് ഒടുവിലാണ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയത് . വടക്കന്‍ ഡല്‍ഹിയിലെ വടക്കന്‍ ബുരാരിയിലും നിരാന്‍ ഖാരി മൈതാനത്തും സമാധാനപരമായി പ്രതിഷേധം നടത്താനാണ് അനുമതി . സമാധാനപൂര്‍ണമായി പ്രതിഷേധം നടത്തണമെന്നും മറ്റുള്ളവര്‍ക്ക് ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും കര്‍ഷകരോട് അഭ്യര്‍ത്ഥിക്കുന്നതായി ഡല്‍ഹി പൊലീസ് അറിയിച്ചു.
അതേസമയം, ഡല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നതിനിടെ സ്റ്റേഡിയങ്ങള്‍ താത്കാലിക ജയിലുകളാക്കാന്‍ അനുവാദം നല്‍കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.തീരുമാനം സര്‍ക്കാര്‍ ഡല്‍ഹി പൊലീസിനെ അറിയിച്ചു.

