KSDLIVENEWS

Real news for everyone

തിരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾക്ക് വിലങ്ങുതടിയായി അപരന്മാർ രംഗത്ത്. !
സരിതക്കെതിരെ സരിത, നജ്മക്കെതിരെ നജ്മ; കാസഗോട്ട് ഇത് ‘അപാര’തന്ത്രം.

SHARE THIS ON

കാസർഗോഡ് • സരിതക്കെതിരെ സരിത , അഹമ്മദലിക്കെതിരെ അഹമ്മദലി , നജ്മക്കെതിരെ നജ്മ . അപരന്മാരും തിരഞ്ഞെടുപ്പ് ചൂടിൽ മുന്നണികൾക്കു വിലങ്ങുതടിയായി രംഗത്ത് . പേരിലെ സാമ്യത കൊണ്ടു വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി വോട്ടു മറിയുമോയെന്ന ഭീതിയിലാണ് സ്ഥാനാർഥികൾ . ജില്ലാ പഞ്ചായത്ത് ബേഡഡുക്ക ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി എൻ.എൻ.സരിതയ്ക്ക് അപരയായി സ്വതന്ത്ര സ്ഥാനാർഥി സരിത മാവുങ്കാൽ മത്സര രംഗത്തുണ്ട് . നഗരസഭകളിൽ അപര പോരാട്ടം കാസർകോട് നഗരസഭയിൽ 36ാം വാർഡിൽ ജി.നാരായണൻ ആണ് കോൺഗ്രസ് സ്ഥാനാർഥി . കെ . നാരായണൻ ആണ് സിപിഎം സ്ഥാനാർഥി . കാഞ്ഞങ്ങാട് നിലാങ്കര വാർഡിൽ നിന്നു ജനവിധി തേടുന്ന സിപിഎം സ്വതന്ത്ര സ്ഥാനാർഥി അഹമ്മദലിക്ക് ആശങ്കയായി അതേ പേരിൽ സ്വതന്ത്ര സ്ഥാനാർഥിയുണ്ട് . പി.അഹമ്മദലിയാണ് അഹമ്മദലിക്ക് എതിരെ മത്സരിക്കുന്ന സ്വതന്ത് സ്ഥാനാർഥി . ഞാണിക്കടവിൽ നിന്നു മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി നജ്മ റാഫിക്ക് ഭീഷണിയായി അതേ പേരിൽ മറ്റൊരു എ.നജ്മയുമുണ്ട് . പണിമുടക്ക് പണിമുടക്ക് ഈസ്റ്റ് എളേരിയിൽ അപരന്മാരുടെ പെരുമഴ ഈസ്റ്റ് എളേരി പഞ്ചായത്തിലാണ് അപരന്മാരുടെ സാന്നിധ്യം ഏറെയുള്ളത് . ഒന്നാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജിജി തോമസ് തച്ചാർകുടിയുടെ പേരിനോട് സാമ്യമുള്ള ജിജി മാത്യു സ്വതന്തയായുണ്ട് . 5 -ാം വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി എം.കെ.ഗോപാലകൃഷ്ണന്റെ അപരനായി എം.ഗോപാലകൃഷ്ണനും 14 -ാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജിജി കമ്പല്ലൂരിന്റെ അപരനായി എം.ജിജിയും 16 -ാം വാർഡിൽ ഡിഡിഎഫ് സ്ഥാനാർഥി ജെസി ടോമിന്റെ അപരയായി ജെസിയും സ്ഥാനാർഥികളായുണ്ട് . വെസ്റ്റ് എളേരി പഞ്ചായത്തിൽ 9 -ാം വാർഡിൽ എൽഡിഎഫ് സ്വതന്ത്രനായ പ്രമോദ് മക്കാക്കോടന് അപരനായി ഈസ്റ്റ് എളേരിയിൽ 8 , 10 വാർഡുകളിൽ സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട് . 12 -ാം വാർഡിൽ കോൺഗ്രസ് വിമതയായി . സാലിയും മത്സരരംഗത്തുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!