KSDLIVENEWS

Real news for everyone

മഹാരാഷ്ട്രയിൽ എംഎൽഎ കോവിഡ് ബാധിച്ച് മരിച്ചു

SHARE THIS ON

മുംബൈ : മഹാരാഷ്ട്രയില്‍ എംഎല്‍എ കോവിഡ് ബാധിച്ച്‌ മരിച്ചു. എന്‍സിപി എംഎല്‍എ ഭരത് ഭാല്‍കെയാണ് മരിച്ചത്. 60 വയസ്സായിരുന്നു.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പൂനെയിലെ റൂബി ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. ഒക്ടോബര്‍ 30 നാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുന്നത്.

നാലു ദിവസം മുമ്ബ് കോവിഡ് മുക്തനായി ഭാരത് ഭാല്‍കെ വീട്ടിലേക്ക് പോയെങ്കിലും പോസ്റ്റ് കോവിഡ് ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പന്ഥാര്‍പൂര്‍-മെഗല്‍വേദ നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഭരത് ഭാല്‍കെ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!