ലൈഫ് മിഷൻ അന്വേഷണം ; വാട്ആപ്പ് ചാറ്റുകളുടെ പകർപ്പ് തേടി വിജിലൻസ് കോടതിയിൽ

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വാട്‌സ്‌ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ് കോടതിയില്‍. പകര്‍പ്പ് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയത്.
ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ അനിവാര്യമെന്നാണ് വിജിലന്‍സ് നിലപാട്. എം ശിവശങ്കര്‍, സ്വപ്‌ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ പരിശോധിക്കാനാണ് വിജിലന്‍സിന്റെ നീക്കം.
വാട്‌സ്‌ആപ്പ് സന്ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമായിരിക്കും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുന്നത്.

