സഅദിയ്യ സെന്റർ നൂറുൽ ഉലമാ മദ്രസാ കുമ്പോൽ തങ്ങൾ ഉദ്ഘാടനം ചെയ്തു

️
കാസറഗോഡ്: വിദ്യാനഗർ ബി.സി റോഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സഅദിയ്യ സെന്ററിൽ പുതുതായി നിർമിച്ച നൂറുൽ ഉലമാ മദ്രസയുടെ ഉത്ഘാടനം ജാമിഅ സഅദിയ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ നിർഹവഹിച്ചു.
തുടർന്ന് നടന്ന ഉത്ഘാടന സംഗമത്തിൽ സഅദിയ്യ കേന്ദ്ര കമ്മിറ്റി സെക്രട്ടറി കെ.പി ഹുസൈൻ സഅദി അദ്ധ്യക്ഷം വഹിച്ചു.
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി,എം.എ അബ്ദുൽ വഹാബ് തൃക്കരിപ്പൂർ,
ABC അൻവർ മട്ടന്നൂർ,അബ്ദുൽ റഹ്മാൻ കല്ലായി, പാറപ്പള്ളി ഇസ്മായിൽ സഅദി,സഫ്വാൻ സഅദി,മഹ്മൂദ് ഹനീഫി ഉളിയത്തടുക്ക സംബന്ധിച്ചു.
മദ്രസാ കെട്ടിട നിർമാണം ഏറ്റെടുത്തു പൂർത്തീകരിച്ച നൗഷാദിനെ കുമ്പോൽ തങ്ങൾ മെമന്റോ നൽകി ആദരിച്ചു.
സഅദിയ്യ സെന്റർ ഖത്തീബ് കൊല്ലമ്പാടി അബ്ദുൽ ഖാദർ സഅദി സ്വാഗതവും സെക്രട്ടറി ബാരിക്കാട് അബ്ദുൽ സഅദി നന്ദിയും പറഞ്ഞു

