തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ച കുത്തി നാലുപേർക്ക് പരിക്ക്

ഉപ്പള: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തിൽ നാല് യു.ഡി.എഫ്. പ്രവർത്തകർക്ക് പരിക്കേറ്റു.
മുളിഞ്ചയിലെ ബി.എം.മുസ്തഫ (29), സാജിർ (28), പച്ചിലംപാറയിലെ റിയാസ് (31), മുനീർ (29) എന്നിവർക്കാണ് തേനീച്ചക്കൂട്ടത്തിന്റെ കുത്തേറ്റത്. ഇവരെ ഉപ്പളയിലെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നാംവാർഡായ മുളിഞ്ചയിലെ യു.ഡി.എഫ്. സ്ഥാനാർഥി റിഷാന സാബിറിന്റെ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തിക്കുന്നതിനിടെയാണ് തേനീച്ചകളുടെ കുത്തേറ്റത്

