KSDLIVENEWS

Real news for everyone

ടിപ്പർ ഓണേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ അനിശ്ചിതകാലസമരത്തിലേക്ക്

SHARE THIS ON

നീലേശ്വരം: ഹൊസ്ദുർഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലെ ടിപ്പർ ഓണേഴ്‌സ് ആൻഡ് വർക്കേഴ്‌സ് യൂണിയൻ 30 മുതൽ അനിശ്ചിതകാലം പണിമുടക്കുന്നു. റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരും ആർ.ടി.ഒ., പോലീസ് എന്നിവരും നിയമാനുസൃതം പ്രവർത്തിക്കുന്ന ലോറികളും, മണ്ണുമാന്തിയന്ത്രങ്ങളും അനാവശ്യമായി പിടിച്ചെടുക്കുകയാണെന്ന് ആരോപിച്ചാണ് സമരം. നിർമാണമേഖലയ്ക്കാവശ്യമായ ചെങ്കല്ല്, ജില്ലി, മണ്ണ് തുടങ്ങിയ ഖനനവസ്തുക്കൾ നിയമപ്രകാരം കൊണ്ടുപോകുമ്പോൾ വഴിയിൽ തടഞ്ഞ് ഉദ്യോഗസ്ഥർ നിരന്തരം ഉപദ്രവിക്കുകയാണെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നപരിഹാരം കാണാൻ തയ്യാറായില്ലെങ്കിൽ ടിപ്പർമേഖലയിലെ ആയിരത്തിലധികം കുടുംബങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്നും ഇവർ അറിയിച്ചു. നീലേശ്വരം വെള്ളരിക്കുണ്ട് ഏരിയാ കമ്മിറ്റി ഭാരവാഹികളായ കെ.സി.രാജൻ, പി.വി.രജിത് കുമാർ, പി.വി.അനിൽകുമാർ, കെ.രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

നീലേശ്വരം: അനിശ്ചിതകാല ടിപ്പർ തൊഴിലാളികളുടെ പണിമുടക്കിൽ സി.ഐ.ടി.യു. തൊഴിലാളികൾ പങ്കെടുക്കില്ലെന്ന് ഗുഡുസ് (സി.ഐ.ടി.യു.) ജില്ലാ സെക്രട്ടറി വെങ്ങാട്ട് ശശി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!