ജ്വല്ലറി നിക്ഷേപ തട്ടിപ്പ് ;
എം.സി.ഖമറുദ്ദീന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും

കാഞ്ഞങ്ങാട്: ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പ് കേസിൽ എം.സി.ഖമറുദ്ദീൻ എം.എൽ.എ.യുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. ആദ്യ മൂന്ന് കേസുകളിന്മേലുള്ള ജാമ്യാപേക്ഷയാണ് പരിഗണിക്കുക. 56 കേസിലാണ് എം.എൽ.എ.യെ റിമാൻഡ് ചെയ്തത്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം ഉൾപ്പെടെ 30 കേസിലെ ജാമ്യാപേക്ഷ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (ഒന്ന്) കോടതി തള്ളിയിരുന്നു.

