KSDLIVENEWS

Real news for everyone

ലൈഫ് സർട്ടിഫിക്കറ്റ് നൽകാനുള്ള സമയപരിധി നീട്ടി ; പ്രയോജനപ്പെടുക 35 ലക്ഷം പെൻഷൻകാർക്ക്

SHARE THIS ON

ന്യൂഡല്‍ഹി: പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള സമയ പരിധി ഇപിഎഫ്‌ഒ നീട്ടി. ഫെബ്രുവരി 28 വരെയാണ് നീട്ടിയത്. നേരത്തെ ഇത് നവംബര്‍ 30 വരെ ആയിരുന്നു. 35 ലക്ഷം പെന്‍ഷന്‍കാര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക.

കോവിഡ് പശ്ചാത്തലത്തിലാണ് ‘ഹൈ റിസ്‌ക’ വിഭാഗത്തിലുള്ള പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ച്‌ നിരവധി സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് തീയതി രണ്ട് മൂന്ന് കൂടി നീട്ടിക്കൊണ്ടുള്ള ഉത്തരവ് വരുന്നത്. പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാന്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിച്ച്‌ ബോധ്യപ്പെടുത്തേണ്ടതുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ട് ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് പകരം വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം സ്വീകരിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!