KSDLIVENEWS

Real news for everyone

യുഎഇ ദേശീയ ദിനം ; 700 കോടി ദിര്‍ഹത്തിന്റെ ഭവന വായ്‍പാ പദ്ധതി പ്രഖ്യാപിച്ച് കിരീടവകാശി ശൈഖ് മുഹമ്മദ്.

SHARE THIS ON

അബുദാബി : യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് സ്വദേശികൾക്കായി 700 കോടി ദിർഹത്തിന്റെ ഭവന വായ്പകൾ പ്രഖ്യാപിച്ച് അബുദാബി ഭരണകൂടം . യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫാ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഉപസൈന്യാധിപനും അബുദാബി എക്സിക്യൂട്ടീവ് കൌൺസിൽ ചെയർമാനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത് . 6100 പേർക്കായാണ് 700 കോടിയുടെ വായ്പകൾ അനുവദിക്കുന്നത് . ഇവരിൽ ജോലികളിൽ നിന്ന് വിരമിച്ച താഴ വരുമാനക്കാരെ തിരിച്ചടവിൽ നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട് . നേരത്തെ പ്രഖ്യാപിച്ചിരുന്ന 15.5 ശതകോടിയുടെ ഭവന പദ്ധതികളുടെ ഭാഗമായാണ് ഇപ്പോഴത്തെ പ്രഖ്യാപനവും . സാമൂഹിക സ്ഥിരതയും പൗരന്മാർക്ക് മാന്യമായ നാം സ്ഥിരതയും പൗരന്മാർക്ക് മാന്യമായ ജീവിത നിലവാരവും ഉറപ്പുവരുത്താനുള്ള യുഎഇ ഭരണാധികാരികളുടെ താത്പര്യമാണ് ഈ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നതെന്ന് അബുദാബി മീഡിയാ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!