റോസാപ്പൂ ചിഹ്നം പിൻവലിക്കാൻ പറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ; ബി.ജെ.പി നിയമ നടപടിയിലേക്ക്

തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി ഡമ്മികള്‍ക്ക് നല്‍കിയ റോസാപ്പൂ ചിഹ്നം പിന്‍വലിക്കണമെന്ന് പാര്‍ട്ടി ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി.
തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് അനുവദിച്ച ചിഹ്നങ്ങളില്‍ മാറ്റമുണ്ടാകില്ലെന്നും സ്ഥാനാര്‍ത്ഥി പട്ടികയിലെ പേരുകളിലും ക്രമത്തിലും മാറ്റമുണ്ടാകില്ലെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
തിരുവനന്തപുരം കോര്‍പറേഷനില്‍ അപരന്മാരുടെ സ്ഥാനവും ചിഹ്നവും മാറ്റാന്‍ ആവശ്യപ്പെട്ട് ബിജെപി രംഗത്തെത്തിയിരുന്നു. ഈ ആവശ്യമാണ് കമ്മീഷന്‍ തള്ളിയത്.
സ്ഥാനാര്‍ത്ഥി നല്‍കിയ പേരിന് പകരം വീട്ടുപേരുള്‍പ്പടെ കൂട്ടിച്ചേര്‍ത്ത് നല്‍കിയതും വിവാദമായിരുന്നു. എന്നാല്‍ അക്ഷരമാലാ ക്രമത്തില്‍ ആണ് പേരുകള്‍ നല്‍കുന്നതെന്നും ചട്ടപ്രകാരം ഇനി ഇത് മാറ്റി നല്‍കാനാവില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരിച്ചു.ഇതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് ബി.ജെ.പി തീരുമാനം.

