KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1,251 പേര്‍ക്ക് കൂടി കൊവിഡ് ; 736 പേർക്ക് രോഗ മുക്തി, ഒരു മരണം

SHARE THIS ON

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,251 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു . ചികിത്സയിലായിരുന്ന 736 പേർ രോഗമുക്തരാവുകയും ചെയ്തു . അതേസമയം ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു . കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 137,203 കൊവിഡ് പരിശോധനകളിൽ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത് . യുഎഇയിൽ ഇതുവരെ 167,753 പേർക്കാണ് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത് . ഇവരിൽ 154,185 പേരും രോഗമുക്തരായി . 570 മരണങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടു . നിലവിൽ 12,998 കൊവിഡ് രോഗികൾ യുഎഇയിലുണ്ട് . 1.66 കോടിയിലധികം കൊവിഡ് പരിശോധനകൾ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!