KSDLIVENEWS

Real news for everyone

കൊച്ചി പാലാരിവട്ടത്ത് കെഎആർടിസി ബസ് മരത്തിലിടിച്ച് അപകടം : ഡ്രൈവർ മരിച്ചു , 26 പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

SHARE THIS ON

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്ബില്‍ കെഎസ്‌ആര്‍ടിസി ബസ് മരത്തിലിടിച്ച്‌ അപകടം. ബസ് ഡ്രൈസര്‍ മരിച്ചു. 26 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. തിരുവനന്തപുരം സ്വദേശി അരുണ്‍ സുകുമാര്‍ (45) ആണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ രണ്ട് സ്വകാര്യ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സൂപ്പര്‍ ഡീലക്‌സ് ബസ്സാണ് അപകടത്തില്‍ പെട്ടത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. നാലുവരി പാതയുടെ വശത്തുള്ള മരത്തിലേക്ക് ഇടിച്ചുകയറിയ ബസ്സിന്റെ മുന്‍ഭാഗം അപകടത്തില്‍ പൂര്‍ണമായും തകര്‍ന്നു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ഇടിയുടെ ആഘാതത്തില്‍ മരം കടപുഴകി. മരം മുറിച്ചുമാറ്റിയാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!