കെട്ടിവലിച്ചുപോകുന്ന വാഹനങ്ങളുടെ ഇടയിലെ കയറിൽ കുരുങ്ങി: ബൈക്ക് യാത്രക്കാരൻ മരിച്ചു

കാഞ്ഞങ്ങാട്: കെട്ടിവലിച്ചുപോകുന്ന വാഹനങ്ങളുടെ ഇടയിലെ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരൻ മരിച്ചു.
മടിക്കൈ കണ്ടംം കുട്ടിച്ചാൽ സ്വദേശിയും രാവണേശ്വരം ലക്ഷം വീട് കോളനിയിൽ താമസക്കാരനുമായ രതീഷ് (40) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെ കാഞ്ഞങ്ങാട് നോർത്ത് കോട്ടച്ചേരിയിലാണ് അപകടം.
കേടായ വാഹനത്തെ മറ്റൊരു വാഹനം കെട്ടിവലിച്ചുപോകുകയായിരുന്നു. ഇതു ശ്രദ്ധിക്കാതെ മുന്നിലെ വാഹനം കടന്നുപോയതും, രതീഷ് ബൈക്ക് മുന്നോട്ടെടുത്തു. ഇരുവാഹനങ്ങൾക്കുമിടയിലെ കയർ കുടുങ്ങി രതീഷ് മറിഞ്ഞുവീഴുകയായിരുന്നു. പരേതനായ ഗുരുദേവന്റെയും സുമതിയുടെയും മകനാണ്. ഇലക്ട്രീഷ്യനാണ്. ഭാര്യ: സവിത. മക്കൾ: നിമിഷ, നിധീഷ്. സഹോദരി: മല്ലിക.

