ആശ്വാസം ; രാജ്യത്തെ കോവിഡ് മുക്തരുടെ എണ്ണം 90 ലക്ഷത്തിലേക്ക് ;
കോവിഡ് ബാധിതരുടെ എണ്ണം 94,31,696 ലക്ഷവും ;
24 മണിക്കൂറിനിടെ 38,772 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 443 മരണവും

ന്യൂഡല്‍ഹി: ദീപാവലി കഴിഞ്ഞാല്‍ കോവിഡ് ബാധിതരുടെ എണ്ണം ഉയരുമെന്ന ആശങ്ക തള്ളി അസുഖബാധിതരുടെ എണ്ണം തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറയുന്നു. ഇന്നലെ 38,772 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 94,31,696 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 443 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,37,139 ആയി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവര്‍ 4,46,952 ആണെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 45,333 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ മൊത്തം കോവിഡ് മുക്തരുടെ എണ്ണം 88,47,600 ആയി ഉയര്‍ന്നതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

