KSDLIVENEWS

Real news for everyone

Covid_19
യുഎഇയില്‍ 1289 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു ; 768 പേർക്ക് മുക്തി ; നാല് മരണം ;

SHARE THIS ON

അബുദാബി : യുഎഇയിൽ പുതിയതായി 1289 പേർക്ക് കൂടി കൊവിഡ് ബാധിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു . ചികിത്സയിലായിരുന്ന 768 പേർ രോഗമുക്തരാവുകയും ചെയ്തു . അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നാല് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു . 1,29,900 കൊവിഡ് പരിശോധനകളാണ് യുഎഇയിൽ ഉടനീളം കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത് . രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 1,70,149 ആയി . ഇവരിൽ 1,55,667 പേരാണ് ഇതിനോടകം രോഗമുക്തരായത് . 576 കൊവിഡ് മരണങ്ങളും രാജ്യത്ത് സംഭവിച്ചു . നിലവിൽ 13,906 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത് . 1.68 കോടിയിലധികം കൊവിഡ് പരിശോധനകൾ ഇതുവരെ നടത്തിയിട്ടുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!