ഇന്ത്യയിൽ ജനിതക മാറ്റം വന്ന കോവിഡ് ബാധിച്ചത് 400 പേർക്ക്; 158 ഉം രണ്ടാഴ്ചയ്ക്കുള്ളിൽ

ന്യൂഡൽഹി: ഇന്ത്യയിൽ 400 പേർക്ക് കോവിഡിന്റെ യുകെ,സൗത്ത് ആഫ്രിക്ക,ബ്രസീൽ വകഭേദങ്ങൾ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 158 കേസുകളും കഴിഞ്ഞ രണ്ടാഴ്ചയ്ത്തുള്ളിലാണ് റിപ്പോർട്ട് ചെയ്തത്. മാർച്ച് നാല് വരെ 242 കേസുകൾ മാത്രമാണ് ഇന്ത്യയിൽ ഉണ്ടായിരുന്നത്.
പെട്ടെന്നു പടർന്നു പിടിക്കുന്നതാണ് ഈ കോവിഡ് വക ഭേദങ്ങളെന്നാണ് നിഗമനം. ജനിതക മാറ്റം സംഭവിച്ച ഈ വൈറസുകൾക്ക് മുമ്പ് കോവിഡ് ബാധിച്ചവരെ വീണ്ടും പിടി കൂടാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ സഹമന്ത്രി അശ്വനി ചൗധരി രാജ്യസഭയിൽ വ്യക്തമാക്കി.
ഡിസംബർ 29ന് ബ്രിട്ടനിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ആറ് പേർക്കാണ് രാജ്യത്ത് ആദ്യമായി കോവിഡിന്റെ യു.ക വകഭേദം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്ത് കോവിഡ് കേസുകളിൽ 43 ശതമാനത്തിന്റെ വർധനയാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് രണ്ടാം വ്യാപന തരങ്കത്തിന്റെ ലക്ഷണമാണെന്ന് ആരോഗ്യ മന്ത്രാലയം സൂചന നൽകിയിരുന്നു

