KSDLIVENEWS

Real news for everyone

മന്‍സുഖ് ഹിരേനിന്റെ മരണം: സച്ചിന്‍ വാസെ മുഖ്യപ്രതി, രണ്ടുപേര്‍ മുംബൈയില്‍ അറസ്റ്റില്‍

SHARE THIS ON

മുംബൈ: മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന(എടിഎസ്) അറസ്റ്റ് ചെയ്തു. സർവീസിൽനിന്ന് സസ്പെൻഡ് ചെയ്ത പോലീസ് കോൺസ്റ്റബിൾ വിനായക് ഷിൻഡെ(55) വാതുവെയ്പ്പുകാരനായ നരേഷ് ദരേ(31) എന്നിവരാണ് ഞായറാഴ്ച അറസ്റ്റിലായത്. കേസിൽ സച്ചിൻ വാസെയെയാണ് എടിഎസ് മുഖ്യപ്രതിയാക്കിയിരിക്കുന്നതെന്ന് ഇന്ത്യാടുഡേ റിപ്പോർട്ട് ചെയ്തു.

2006-ലെ ലഖൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ പ്രതിയാണ് വിനായക് ഷിൻഡെ. 2013-ൽ ഈ കേസിൽ ശിക്ഷിക്കപ്പെട്ട വിനായക് നിലവിൽ പരോളിലായിരുന്നു. ഇതിനിടെയാണ് പുതിയ കേസിലും അറസ്റ്റിലായത്.

മൻസുഖ് ഹിരേനിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് കഴിഞ്ഞദിവസമാണ് എൻ.ഐ.എ.യ്ക്ക് കൈമാറിയത്. എന്നാൽ ഇതിന് മണിക്കൂറുകൾക്ക് ശേഷം എടിഎസ് കേസിൽ രണ്ടുപ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം സ്ഫോടകവസ്തു നിയമപ്രകാരം നേരത്തേ തന്നെ എൻ.ഐ.എ.ക്കു കൈമാറിയിരുന്നു.

കാറിന്റെ ഇന്റീരിയർ ജോലികൾ ചെയ്യുന്ന ഹിരേനുമായി സച്ചിൻ വാസേക്ക് അടുപ്പമുണ്ടായിരുന്നെന്ന് ഭാര്യ എ.ടി.എസിന് മൊഴി നൽകിയിട്ടുണ്ട്. സ്ഫോടക വസ്തുക്കളുമായി കണ്ട കാർ ഈ അടുപ്പംവെച്ച് കുറച്ചുകാലം വാസേ ഉപയോഗിച്ചിട്ടുമുണ്ട്. ഫെബ്രുവരി 17-ന് സി.എസ്.ടി. റെയിൽവേസ്റ്റേഷനും പോലീസ് കമ്മിഷണർ ഓഫീസിനും ഇടയിൽ വാസേയുടെ ബെൻസ് കാറിൽവെച്ച് ഇരുവരും പത്തുമിനിറ്റോളം നേരം സംസാരിച്ചതിന്റെ വീഡിയോദൃശ്യവും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അന്ന് തന്റെ വാഹനം മോഷണം പോയെന്നാണ് അടുത്തദിവസം പോലീസിനു നൽകിയ പരാതിയിൽ ഹിരേൻ പറയുന്നത്. ഫെബ്രുവരി 25-ന് ഈ വാഹനമാണ് സ്ഫോടകവസ്തുക്കൾസഹിതം മുകേഷ് അംബാനിയുടെ വസതിക്കുമുന്നിൽ കണ്ടെത്തിയത്.

ഈ സംഭവത്തിൽ അറസ്റ്റുഭയന്ന ഹിരേൻ പോലീസ് പീഡിപ്പിക്കുന്നെന്ന് പരാതിപ്�

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!