KSDLIVENEWS

Real news for everyone

അനാവശ്യമായി വാഹനവുമായി ഇറങ്ങിയാല്‍ വാഹനം പിടിച്ചെടുത്ത് ലൈസന്‍സ് കാന്‍സല്‍ ചെയ്യുമെന്ന് ഡിഐജി

SHARE THIS ON

തിരുവനന്തപുരം: അവശ്യ സര്‍വീസ് ഒഴികെ വാഹനവുമായി പുറത്ത് ഇറങ്ങുന്നവരുടെ വാഹനം പിടിച്ചെടുത്തു ഡ്രൈവിങ് ലൈസന്‍സ് ക്യാന്‍സല്‍ ചെയ്യമെന്ന് ഡിഐജി. കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും. ജില്ലയിലെ ബാലരാമപുരം ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ തിരുവനന്തപുരം ഡിഐജി കെ സഞ്ജയ് കുമാറിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നു. രാവിലെ മുതല്‍ തന്നെ അനാവശ്യമായി നിരത്തിലിറങ്ങുന്ന വാഹന യാത്രക്കാരെ പൊലിസ് തിരിച്ചയക്കുന്നുണ്ട്. പക്ഷ, അടിയന്തിര ആവശ്യമുള്ളവര്‍, കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍, അവശ്യസാധന വില്‍പനയുമായി ബന്ധപ്പെട്ടുള്ള കച്ചവടക്കാര്‍ എന്നിവര്‍ക്ക പലയിടത്തും ബുദ്ധിമുട്ടുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!