KSDLIVENEWS

Real news for everyone

നാരദക്കേസില്‍ രണ്ട് മന്ത്രിമാര്‍ അറസ്റ്റില്‍, സിബിഐ ഓഫിസില്‍ മമത; ബംഗാളില്‍ നാടകീയ സംഭവങ്ങള്‍

SHARE THIS ON

കൊല്‍ക്കത്ത: ബംഗാളില്‍ നാടകീയ രാഷ്ട്രീയ സംഭവങ്ങള്‍. നാരദ കൈക്കൂലി കേസില്‍ സിബിഐ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സിബിഐയുടെ ഓഫിസില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എത്തി. രണ്ട് മന്ത്രിമാരുള്‍പ്പടെ നാല് തൃണമൂല്‍ നേതാക്കളാണ് അറസ്റ്റിലായത്. മന്ത്രിമാരായ ഫിര്‍ഹാദ് ഹക്കിം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, മുന്‍ മേയര്‍ സോവ്ഹന്‍ ചാറ്റര്‍ജി എന്നിവരാണ് അറസ്റ്റിലായത്.
അറസ്റ്റിലായവര്‍ ഇപ്പോള്‍ സിബിഐ ഓഫിസിലാണുള്ളത്. അറസ്റ്റിലായ രണ്ട് മന്ത്രിമാരും മമതയുടെ വിശ്വസ്തരാണ്. അനുമതിയില്ലാതെയാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ഫിര്‍ഹാദ് ഹക്കിം പറഞ്ഞു. ഇവരെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും. 2014ലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ നാരദാ ഒളിക്യമാറ ഓപ്പറേഷന്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!