KSDLIVENEWS

Real news for everyone

പീഡനക്കേസില്‍ തരുണ്‍ തേജ്പാലിനെ വെറുതെവിട്ടു

SHARE THIS ON

ന്യൂഡൽഹി: എഴുത്തുകാരനും തെഹൽക സ്ഥാപക പത്രാധിപരുമായ തരുൺ തേജ്പാലിനെ ലൈംഗിക പീഡനക്കേസിൽ ഗോവയിലെ അഡീഷണൽ സെഷൻസ് കോടതി വെറുതെവിട്ടു. 2-13-ൽ ഗോവയിലെ ഹോട്ടലിന്റെ ലിഫ്റ്റിൽവെച്ച് വനിതാ സഹപ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയെന്നായിരുന്നു കേസ്. കേസിന്റെ വിധി പറയുമ്പോൾ തരുൺ തേജ്പാൽ കോടതിയിൽ ഹാജരായിരുന്നു.
വിചാരണ പൂർത്തിയായ ശേഷം മൂന്നു തവണ കേസ് വിധി പറയാനായി മാറ്റിവെച്ചിരുന്നു. തേജ്പാലിന്റെ അഭിഭഷാകനായിരുന്ന അഡ്വ. രാജീവ് ഗോമസ് കോവിഡ് ബാധിച്ച് കഴിഞ്ഞാഴ്ച്ചയാണ് മരിച്ചത്. സഹപ്രവർത്തകയുടെ പരാതിയെ തുടർന്ന് 2013 നവംബറിലാണ് ഗോവ പോലീസ് തേജ്പാലിനെതിരെ എഫ്.ഐ.ആർ. എടുത്തത്. 2014 മേയ് മുതൽ തേജ്പാൽ ജാമ്യത്തിലായിരുന്നു.
തനിക്കെതിരെയുള്ള ലൈംഗിക പീഡനക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചിരുന്നെങ്കിലും ഹർജികൾ തള്ളിയിരുന്നു. തരുൺ തേജ്പാലിനെതിരായ കേസ് ഗുരുതരമായ കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് അരുൺ മിശ്ര, എം.ആർ. ഷാ, ബി.ആർ. ഗവായി എന്നിവരടങ്ങിയ ബെഞ്ച് ഹർജി തള്ളിയത്. കേസിൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്നും അന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!