കാസർഗോഡ് പതിമൂന്നു കാരിയെ പീഡിപ്പിച്ച കേസ് : ഒളിവിൽപോയ അഞ്ചാമനും അറസ്റ്റിൽ

കാസർകോട് : പതിമൂന്നു കാരിയെ പീഡിപ്പിച്ച് കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . ഇതോടെ കാസർകോട് വനിതാ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത അഞ്ചു കേസുകളിലെയും പ്രതികൾ അറസ്റ്റിലായി . ഹിദായത്ത് നഗറിലെ അബൂബക്കറാ ( 55 ) ണ് ഇന്നലെ പിടിയിലായത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേയ്ക്കു റിമാന്റു ചെയ്ത പെൺകുട്ടിയെ കാറിൽ കൂട്ടിക്കൊണ്ടുപോയി നിർമ്മാണം നടക്കുന്ന വീട്ടിൽ വച്ചാണ് ആദ്യമായി പീഡിപ്പിച്ചത് . ഈ സംഭവത്തിൽ ഉളിയത്തടുക്ക എസ് പി നഗറിലെ സി അബ്ബാസി ( 60 ) നെ അറസ്റ്റു ചെയ്തതോടെയാണ് കൂടുതൽ പേർ പെൺകുട്ടിയെ പീഡിപ്പിച്ചതായുള്ള വിവരം ലഭിച്ചത് . സംഭവത്തിൽ പോക്സോ വകുപ്പു പ്രകാരം അഞ്ചു കേസുകളാണ് രജിസ്റ്റർ ചെയ്തത് . മറ്റു പ്രതികളായ പട്ള , ചെന്നകൂടവിലെ സി എ അബ്ബാസ് ( 49 ) പാണലത്തെ ഉസ്മാൻ ( 59 ) , ഉളിയത്തടുക്കയിലെ മുഹമ്മദ് ഹനീഫ ( 58 ) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു . ഇവരെല്ലാം റിമാന്റിലാണ്

