KSDLIVENEWS

Real news for everyone

യെദ്യൂരപ്പ രാജിവെച്ചതുകൊണ്ട് കര്‍ണാടകയ്ക്ക് ഗുണവുമില്ല, നഷ്ടവുമില്ല; അഴിതിക്കാരനായ മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരും: സിദ്ധരാമയ്യ

SHARE THIS ON

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നുമുള്ള ബി.എസ്. യെദ്യൂരപ്പയുടെ രാജിയോട് പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ. കര്‍ണാടക കണ്ട ഏറ്റവും വലിയ അഴിമതിക്കാരനായ മുഖ്യമന്ത്രിയാണ് യെദ്യൂരപ്പയെന്നും അദ്ദേഹം രാജിവെച്ചതുകൊണ്ട് സംസ്ഥാനത്തിന് പ്രത്യേകിച്ച്‌ എന്തെങ്കിലും ഗുണമോ നഷ്ടമോ ഉണ്ടെന്ന് കരുതുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.

അഴിമതിക്കാരനായ യെദ്യൂരപ്പയ്ക്ക് പകരം അഴിതിക്കാരനായ മറ്റൊരാള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരും.

കാരണം ബിജെപി ഒരു അഴിമതി പാര്‍ട്ടിയാണ്. യെദ്യൂരപ്പ രാജിവെക്കുന്നതോ പുറത്ത് പോകുന്നതോ അല്ല പ്രശ്നമെന്നും ബിജെപി അധികാരത്തില്‍ നിന്ന് പോകാതെ കര്‍ണാടകയിലെ സാധാരണക്കാരന് ഒരു ഗുണവും ഉണ്ടാകാന്‍ പോകുന്നില്ലെന്നും പ്രതിപക്ഷനേതാവ് കൂടിയായ സിദ്ധരാമയ്യ പറഞ്ഞു.

ആര് മുഖ്യമന്ത്രിയായി വന്നാലും സംസ്ഥാനത്ത് നടക്കുന്ന അഴിമതിക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യെദ്യൂരപ്പയുടെ രാജിയെ തുടര്‍ന്ന് ഉയര്‍ന്നുവരുന്ന ലിംഗായത്ത് സമുദായത്തിന്റെ പ്രതിഷേധം നല്ലതല്ലെന്നും ജാതി, മത സംഘടനകള്‍ രാഷ്ട്രീയത്തില്‍ ഇടപെടാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!