KSDLIVENEWS

Real news for everyone

കള്ളപ്പണ വിവാദം മുസ്ലിം ലീഗ് പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങൾ സ്ഥാനം ഒഴിയണമെന്ന് നാഷണൽ യൂത്ത് ലീഗ്.

SHARE THIS ON

മുസ്ലിം ലീഗിന്റെ കള്ളപ്പണ
നിക്ഷേപത്തിനെതിരെ നാഷണൽ യൂത്ത് ലീഗ് പ്രതിഷേധിച്ചു.
മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡണ്ട്‌ പാണക്കാട് മുയീനലി ശിഹാബ് തങ്ങൾ പത്ര സമ്മേളനത്തിലൂടെ സത്യാവസ്ഥ പുറത്ത് വിട്ടതിനെതിരെ പരസ്യമായി ലീഗ് ഗുണ്ടകളെ ഉപയോഗിച്ച് കൊലവിളി നടത്തിയ നിലപാടിനെതിരെ പ്രതികരിക്കാൻ മുസ്ലിം ലീഗ് അണികൾ തയ്യാറാവണമെന്ന് നാഷണൽ യൂത്ത് ലീഗ് കാസറഗോഡ് ജില്ലാ കമ്മറ്റി പ്രതിഷേധത്തിലൂടെ ആവശ്യപ്പെട്ടു.
ആത്മീയത മറയാക്കി കുഞ്ഞാലിക്കുട്ടി നടത്തുന്ന കള്ളപ്പണ ഇടപാടും,ക്രിമിനലുകളെ ഉപയോഗിച്ചുകൊണ്ടുള്ള ഗുണ്ടായിസവും മറനീക്കി പുറത്തു വന്നു എന്നതിനുള്ള തെളിവാണ് മുയീനലി തങ്ങൾക്ക് എതിരെയുള്ള കൊലവിളി ശ്രമം.
ധാർമികത ഉണ്ടെങ്കിൽ രാഷ്‌ടീയ നേതൃത്വം അവസാനിപ്പിച്ചു ആത്മീയ നേതൃത്വത്തിലേക്ക് തിരിച്ചുപോവണമെന്നും നാഷണൽ യൂത്ത് ലീഗ് പ്രതിഷേധ സമരത്തിൽ ആവശ്യപ്പെട്ടു.
പ്രതിഷേധ പരിപാടി
നാഷണൽ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
റാഷിദ്‌ ബേക്കൽ ഉദ്ഘാടനം ചെയ്തു.
ജില്ലാ ട്രഷറർ സിദ്ധീഖ് ചേരങ്കായ്‌
അധ്യക്ഷത വഹിച്ചു.
ജില്ലാ നേതാക്കന്മാരായ
സിദ്ധീഖ്‌ ചെങ്കള,ഇ എൽ നാസർ,സാദിക്ക് കടപ്പുറം, സിദ്ധീഖ് പാലോത്ത്,
ഹനീഫ് തുരുത്തി, ശിഹാബ് പോപ്പി, സഫ്‌വാൻ തുരുത്തി,റഹ്മാൻ തുരുത്തി തുടങ്ങിയവർ പ്രസ്തുത പരിപാടിയിൽ സംബന്ധിച്ചു.
നാഷണൽ യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ഹനീഫ് പി എച് സ്വാഗതവും ജില്ലാ സെക്രട്ടറി അബൂബക്കർ പൂച്ചക്കാട് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!