ഒമ്പത് സുപ്രീംകോടതി ജഡ്ജിമാര്‍ ഇന്ന് അധികാരമേല്‍ക്കും

ന്യൂഡല്‍ഹി: മൂന്ന് വനിത ജഡ്ജിമാര്‍ ഉള്‍പ്പെടെ ഒമ്ബത് പേര്‍ സുപ്രീംകോടതിയിലെ പുതിയ ജഡ്ജിമാരായി ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചീഫ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.
സുപ്രീംകോടതിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ജഡ്ജിമാര്‍ ഒരേസമയം സത്യപ്രതിജ്ഞ ചെയ്യുന്നത്. പരമ്ബരാഗതമായി, പുതിയ ജഡ്ജിമാര്‍ക്ക് സത്യവാചകം ചൊല്ലുന്നത് ചീഫ് ജസ്റ്റിസിെന്‍റ കോടതി മുറിയിലാണ്. എന്നാല്‍ ഇത്തവണ സുപ്രീംകോടതിയോട് ചേര്‍ന്നുള്ള സമുച്ചയത്തിെന്‍റ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിനാലാണിതെന്ന് സുപ്രീംകോടതിയിലെ പബ്ലിക് റിലേഷന്‍സ് ഓഫിസ് പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.
ഒമ്ബത് ജഡ്ജിമാര്‍ കൂടി വരുന്നതോടെ സുപ്രീംകോടതിയുടെ അംഗബലം ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെ 33 ആയി ഉയരും. 34 ആണ് അനുവദിക്കപ്പെട്ട പരമാവധി എണ്ണം.
പുതിയ ജഡ്ജിമാര്‍: ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് വിക്രം നാഥ് , ജസ്റ്റിസ് ജിതേന്ദ്ര കുമാര്‍ മഹേശ്വരി, ജസ്റ്റിസ് ഹിമ കോഹ്ലി, ജസ്റ്റിസ് ബി.വി നാഗ രത്ന, ജസ്റ്റിസ് സി.ടി രവികുമാര്‍, ജസ്റ്റിസ് എം.എം. സുന്ദരേശ്, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് പി.എസ് നരസിംഹ. ഇതില്‍ നാഥ്, നാഗ രത്ന, നരസിംഹ എന്നിവര്‍ ചീഫ് ജസ്റ്റിസ് പദവിയിലെത്താന്‍ സാധ്യതയുള്ളവരാണ്. ജസ്റ്റിസ് നാഗ രത്ന 2027 സെപ്റ്റംബറില്‍ ആദ്യ വനിതാ ചീഫ് ജസ്റ്റിസ് ആകും.

