KSDLIVENEWS

Real news for everyone

ശുചിമുറിയിൽ മൃതദേഹം കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്​തു; ഇരിക്കൂറിലേത്​ ‘ദൃശ്യം മോഡൽ’ കൊലപാതകം

SHARE THIS ON

ഇരിക്കൂർ: രണ്ടുമാസം മുമ്പ് കാണാതായ ഇതര സംസ്ഥാന തൊഴിലാളി വസീഖുൽ ഇസ്​ലാമിന്‍റെ തിരോധാനം കൊലപാതകം തന്നെ. ‘ദൃശ്യം’ സിനിമ മോഡലിൽ നടന്ന കൊലപാതകത്തിൽ മുഖ്യ പ്രതിയെ പൊലീസ് മുംബൈയിൽ നിന്നും​ പിടികൂടി കണ്ണൂരിലെത്തിച്ചു. ഇരിക്കൂറിൽ നിർമ്മാണ പ്രവർത്തനത്തിലുള്ള കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളി വസീഖുൽ ഇസ്​ലാമിനെയാണ്​ സഹജോലിക്കാരായ രണ്ടു പേർ കൊന്ന്​ കുഴിച്ചു മൂടി മുകളിൽ കോൺക്രീറ്റ്​ ഇട്ടത്​. സംഭവത്തിൽ മുഖ്യ പ്രതി പരീക്ഷ് നാഥിനെയാണ്​ പൊലീസ്​ പിടികൂടിയത്​. നിർമ്മാണത്തിലുള്ള കടയുടെ സ്റ്റെയർകെയ്സിന് താഴെയുള്ള ശുചിമുറിയിൽ വസീഖുൽ ഇസ്​ലാമിന്‍റെ മൃതദേഹം കണ്ടെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!