KSDLIVENEWS

Real news for everyone

മഞ്ചേശ്വരത്തെ മതേതരത്വം സംരക്ഷിക്കാൻ ഞങ്ങൾക്കറിയാം: യൂത്ത് ലീഗ്

SHARE THIS ON

മഞ്ചേശ്വരം മണ്ഡലത്തിലെ എൻമകജെ പഞ്ചായത്തിലെ കർണാടക അതിർത്തിപ്രദേശമായ ചവർക്കാട് എന്ന സ്ഥലത്ത് പ്രായപൂർത്തിയാകാത്ത മുസ്തഫ എന്ന കുട്ടിയേയും അവൻറെ മാതാവിനെയും ആർഎസ്എസുകാരൻ അകാരണമായി വീടുകയറി അക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു…

അക്രമത്തിൽ പരിക്കേറ്റ
കുട്ടിയെയും മാതാവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് വേണ്ട ചികിത്സയും നിയമപരമായ സഹായവും യൂത്ത് ലീഗ് ചെയ്തുകൊടുക്കുകയും ചെയ്തു…

ഇത്തരം പ്രവർത്തികളിലൂടെ ആർഎസ്എസ് ലക്ഷ്യം വെക്കുന്നത് മഞ്ചേശ്വരത്തെ മതേതര കാഴ്ചപ്പാടുകളെ ആണെങ്കിൽ അതിന് ഏതു വിലകൊടുത്തും സംരക്ഷിക്കാൻ മുസ്ലിം യൂത്ത് ലീഗിന് അറിയാമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡൻറ് എം പി ഖാലിദ് , ജനറൽ സെക്രട്ടറി ബി എം മുസ്തഫ എന്നിവർ അഭിപ്രായപ്പെട്ടു….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!