കോവിഡ് കാലത്തെ മാതൃകാ പ്രവർത്തനം
ഗുരുക്കൾ അഷ്‌റഫ് സഅദി ആരിക്കാടിയെ എം.യു.എസ് ആദരിക്കുന്നു

കാസർകോട് : കോവിഡ് മഹാമാരിയുടെ പിടിയിലമർന്ന് മരണമടഞ്ഞ മയ്യിത്തുകൾക്ക് മുന്നിൽ അന്ത്യാകർമ്മങ്ങൾ ചെയ്യാനാവാതെ ഉറ്റവരും ഉടയവരും പകച്ചു നിന്നപ്പോൾ അവർക്ക് മുന്നിൽ അഭയമായി മാറിയ യുവ പണ്ഡിതൻ എസ്.ജെ.എം ജില്ലാ പ്രസിഡന്റും എം.യു.എസ് ഉപാധ്യക്ഷനുമായ ഗുരുക്കൾ അഷറഫ് സഅദി ആരിക്കാടിയെ എം.യു.എസ് ജില്ലാ കമ്മിറ്റി ആദരിക്കുന്നു.
കോവിഡ് രോഗികളുമായി ഇടപഴകുന്നതും സാമിപ്യം പുലർത്തുന്നതും ആശങ്കയും ഭീതിയുമുളവാക്കിയിരുന്ന പ്രതിസന്ധി ഘട്ടത്തിൽ കർമ്മ നിരതനായിരുന്ന സഅദി
രോഗികളായി കഴിയുന്നവരെ പരിചരിക്കുക അവർക്ക് സാന്ത്വന മേകുക യാത്ര സൗകര്യങ്ങൾ ഏർപ്പെടുത്തി കൊടുക്കുക രോഗികളുടെ കുടുംബാംഗങ്ങൾക്ക് ഭക്ഷണം എത്തിച്ച് കൊടുക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും വളരെ ആവേശപൂർവ്വം ചെയ്തു കൊടുത്തു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ
കോവിഡ് ബാധിച്ച് മരണപ്പെട്ട നൂറോളം മയ്യിത്തുകളാണ് ഇസ്ലാമികാചാരപ്രകാരം സഅദിയുടെ നേതൃത്വത്തിൽ ഖബറടക്കിയത്.
1989 മുതൽ സഅദിയ്യ ബോർഡിങ്ങിൽ പഠനം ആരംഭിച്ച സഅദി 1993 ൽ സഅദിയ്യ ശരീഅത്ത് കോളേജിൽ ചേർന്നു 2003ൽ ‘സഅദി’ ബിരുദം കരസ്ഥമാക്കി.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി കായികാഭ്യാസ രംഗത്തും കളരി മർമ്മ ചികിത്സ മേഖലയിലും ചരിത്രം സൃഷ്ടിച്ചു മുന്നേറുന്ന ഗുരുക്കൾ അബൂബക്കർ സഅദിയിൽ നിന്നും പരിശീലനം നേടിയ സഅദി..
സംസ്ഥാന – ജില്ലാ കേരളോത്സവത്തിൽ കളരിപ്പയറ്റിൽ ചാമ്പ്യൻഷിപ്പ് നേടി ജില്ലയുടെ താരമായി.
ഇപ്പോൾ ഈ യുവ പണ്ഡിതന്റ നേതൃത്വത്തിൽ കളരി കായികാഭ്യാസ പരിശീലനവും മർമ്മ ചികിത്സാലയവും നടന്നു വരുന്നു.
സംഘടനാ രംഗത്തും ശ്രദ്ധേയമായ കാൽവെപ്പ് നടത്തിയ ഇദ്ധേഹം നിലവിൽ
എസ്.വൈ.എസ് ജില്ലാ സാന്ത്വനം ഡയറക്ടറേറ്റ് അംഗവും സുന്നീ ജംഇയ്യത്തുൽ മുഅല്ലിമീൻ ജില്ലാ പ്രസിഡണ്ടും എം.യു.എസ് ജില്ലാ ഉപാധ്യക്ഷനുമാണ്.
ഒക്ടോബർ 02 ശനിയാഴ്ച രാവിലെ 10 മണിക്ക് ജില്ലാ സുന്നീ സെന്ററിൽ നടക്കുന്ന മജ്ലിസുൽ ഉലമാഇസ്സഅദിയ്യീൻ
(എം. യു.എസ്) ജില്ലാ വാർഷിക കൗൺസിൽ സഅദിയെ ആദരിക്കും.
സയ്യിദ് ജലാലുദ്ദീൻ സഅദി അൽബുഖാരി,
ശൈഖുനാ സ്വാലിഹ് സഅദി ഉസ്താദ്,
ഹുസൈൻ സഅദി കെ.സി റോഡ്,അബ്ദുൽ ലത്തീഫ് സഅദി കൊട്ടില നേതൃത്വം നൽകും

