KSDLIVENEWS

Real news for everyone

കെ എസ് യു നേതാവ് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ;
തളിപ്പറമ്പ് വടക്കാഞ്ചേരിയിലെ പി വി രാഹുല്‍ രഘുനാഥ് (27) ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. കെ എസ് യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്.

SHARE THIS ON

തളിപ്പറമ്പ്:  കെ എസ് യു നേതാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് വടക്കാഞ്ചേരിയിലെ പി വി രാഹുല്‍ രഘുനാഥ് (27) ആണ് മരിച്ചത്. കെ എസ് യു തളിപ്പറമ്പ് ബ്ലോക്ക് സെക്രട്ടറിയാണ്. വ്യാഴാഴ്ച്ച സന്ധ്യയോടെ വടക്കാഞ്ചേരി പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു.
ഒഴുക്കില്‍പ്പെട്ടതാണെന്നാണ് സൂചന. നാട്ടുകാരും ഫയര്‍ഫോഴ്‌സും മണിക്കൂറുകളോളം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സംസ്‌കാരം പരിയാരം മെഡിക്കല്‍ കോളജാശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വെള്ളിയാഴ്ച നടക്കും. തളിപ്പറമ്പ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!