KSDLIVENEWS

Real news for everyone

മോന്‍സണും ലോക്നാഥ് ബെഹ്റയും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയേറുന്നു

SHARE THIS ON

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണും മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയും തമ്മിലുള്ള ബന്ധത്തില്‍ ദുരൂഹതയേറുന്നു.

മോണ്‍സണെതിരെ ഒരേസമയം അന്വേഷണത്തിനും വീടിന് സുരക്ഷ ഒരുക്കുന്നതിനും നിര്‍ദേശിച്ച ബെഹ്റയുടെ നടപടിയില്‍ പൊലീസിലാകെ ആശയക്കുഴപ്പം തുടരുകയാണ്. തെളിവുകള്‍ പുറത്ത് വന്നിട്ടും ബെഹ്റ പരസ്യ പ്രതികരണത്തിന് തയ്യാറാകാത്തതും സംശയകരമാണ്.

പുരാവസ്തു വില്‍പനയുടെ മറവില്‍ സാമ്ബത്തിക തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലുമായി മുന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്ക് അടുത്ത ബന്ധമെന്ന സംശയം ബലപ്പെടുകയാണ്. മോന്‍സന്‍റെ വീട്ടിലെ സന്ദര്‍ശനത്തിന്‍റെ ചിത്രങ്ങളും വീടിന് സുരക്ഷയൊരുക്കാനുള്ള പ്രത്യേക ഉത്തരവുമാണ് ബെഹ്റയ്ക്ക് കുരുക്കായിരിക്കുന്നത്. അന്താരാഷ്ട്ര തട്ടിപ്പുകാരനെന്ന രഹസ്യവിവരവും ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടും ലഭിച്ചിട്ടും പൊലീസ് മേധാവിയായിരുന്ന ബെഹ്റ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടില്ല.

മോണ്‍സണെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള കാര്യങ്ങള്‍ ഗുരുതര കണ്ടെത്തലുകള്‍ തന്നെ ഉണ്ടായിരുന്നിട്ടും ഇഡിക്ക് കൈമാറിയ അന്വേഷണ ശിപാര്‍ശയില്‍ മാത്രമായി ഇത് ഒതുങ്ങി. ഇതിനിടെ മോന്‍സണ്‍ – ബെഹ്റ ബന്ധത്തിന് ഇടനിലയായി മൂന്നാമതൊരാളുണ്ടായിരുന്നെന്ന ആക്ഷേപവും ശക്തമാണ്. മോണ്‍സണുമായുള്ള ബെഹ്റയുടെ പരിചയം തുടങ്ങിയത് ഇയാളിലൂടെയാണെന്നാണ് സൂചന. എന്നാല്‍ ആരോപണങ്ങള്‍ തള്ളുന്ന ബെഹ്റ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല. മോന്‍സന്‍റെ വീടിന് സുരക്ഷ നല്‍കിയ വിഷയത്തില്‍ പൊലീസ് ആസ്ഥാനത്ത് ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെടുക്കുക മാത്രം ചെയ്തെന്നാണ് ബെഹ്റയുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. 2019ല്‍

മലപ്പുറത്ത് യുവ ഐ.പി.എസ് ഉദ്യോഗസ്ഥന്‍റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് മോന്‍സന്‍റെ വീട്ടില്‍ പോയതെന്ന് വിശദീകരിക്കുമ്ബോഴും ബെഹ്റയുമായി മോന്‍സന്‍റെ പരിചയം എങ്ങനെയെന്ന കാര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയിലടക്കം ആശയക്കുഴപ്പം തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!