KSDLIVENEWS

Real news for everyone

ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന സർവകക്ഷി യോഗത്തിലെ ശുപാർശ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം : കുട്ടനാട് , ചവറ ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ . ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത് . യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു . തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു . എന്നാൽ തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു . സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാം . ചട്ടപ്ര ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ് .കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ് ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത് . ചവറയിൽ ഒരുലക്ഷത്തി എഴുപത്തിരണ്ടായിരം വോട്ടർമാരും കുട്ടനാട്ടിൽ ഒരുലക്ഷത്തി അറുപത്തി ഒന്നായിരം വോട്ടർമാരുമുണ്ട് . ഇത്രയും പേർ ഉൾപ്പെടുന്ന പോളിംങ് പ്രക്രിയയിൽ സാമൂഹിക അകലം പാലിക്കുക എളുപ്പമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!