എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ നല്‍കിയ പണം തട്ടി; ഗ്രാമപഞ്ചായത്തംഗമടക്കം നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം: എ.ടി.എമ്മുകളില്‍ നിറയ്ക്കാന്‍ നല്‍കിയ 1.59 കോടി രൂപ തിരിമറി നടത്തിയ സംഭവത്തില്‍ ഗ്രാമപഞ്ചായത്തംഗമുള്‍പ്പെടെ സ്വകാര്യ ഏജന്‍സിയിലെ നാലുപേരെ മലപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡംഗം എന്‍.ടി.ഷിബു (31), കോഡൂര്‍ ചട്ടിപ്പറമ്ബ് സ്വദേശി എം.പി. ശശിധരന്‍ (32), മഞ്ചേരി മുള്ളമ്ബാറ സ്വദേശി എം.ടി. മഹിത്ത് (34), കാവന്നൂര്‍ ഇരുവേറ്റി സ്വദേശി കൃഷ്ണരാജ് (28) എന്നിവരാണ് പിടിയിലായത്.
എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന, മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.എം.എസ്. ഇന്‍ഫോ സിസ്റ്റം എന്ന സ്വകാര്യ ഏജന്‍സിയുടെ പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. 2021 ജൂണ്‍ മുതല്‍ നവംബര്‍ വരെയുള്ള ആറുമാസ കാലയളവിനിടയിലാണ് പണം നഷ്ടപ്പെട്ടത്.

