പോക്സോ: ആറു വര്‍ഷം തടവും 25,000 രൂപ പിഴയും

കൊയിലാണ്ടി: ബാലികയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് ആറു വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ. മരുതോങ്കര സ്വദേശി അട്ടപ്പാടി മാവുള്ള പറമ്പിൽ അനിൽ കുമാറിനെയാണ് (40) ശിക്ഷിച്ചത്.
പിഴ സംഖ്യ അടച്ചില്ലെങ്കിൽ എട്ടു മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.പി. അനിൽ ആണ് ശിക്ഷ വിധിച്ചത്.
2018ൽ ആണ് കേസിനാസ്പദ സംഭവം. കുറ്റ്യാടി പൊലീസ് രജിസ്റ്റർ ചെയ്ത കേസ് കോഴിക്കോട് റൂറൽ എസ്.ഐ പി.പി. ലളിതയാണ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ പി. ജെതിൻ ഹാജരായി.

