KSDLIVENEWS

Real news for everyone

സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുതെന്ന് സി.പി.ഐ

SHARE THIS ON

കെ റെയിലില്‍ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നതിനിടെ സില്‍വര്‍ ലൈന്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുതെന്ന ആവശ്യവുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിക്കൊണ്ട് പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്ന് അദ്ദേഹം ട്വന്റി ഫോറിനോട് പറ‍ഞ്ഞു. പദ്ധതിക്ക് പാര്‍ട്ടി എതിരല്ല. ആദ്യം ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുകയാണ് വേണ്ടത്. എല്‍.ഡി.എഫ് ഒറ്റക്കെട്ടായി പ്രതിഷേധങ്ങളെ പ്രതിരോധിക്കണം എന്ന് മുന്നണി വ്യക്തമാക്കിയതിന് പിന്നാലെയാണ് വേറിട്ട നിലപാടുമായി സി.പി.ഐ രംഗത്തെത്തിയത്. ( Silver Line protests not be suppressed CPI )

സില്‍വര്‍ ലൈന്‍ പ്രതിഷേധത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് അനാവശ്യമായ പ്രകോപനമുണ്ടാകരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ഡി.ജി.പി അനില്‍ കാന്ത് നിര്‍ദേശം നല്‍കി. സംയമനത്തോടെ വേണം ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാന്‍. പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുമായി സഹകരിച്ച്‌ ജനങ്ങള്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം നല്‍കണമെന്നാണ് നിര്‍ദേശം.

കോഴിക്കോട് വെസ്റ്റ് കല്ലായിലും കോട്ടയം നട്ടാശേരിയിലും സില്‍വര്‍ ലൈനിനെതിരെ നാട്ടുകാര്‍ സംഘടിച്ച്‌ രംഗത്തെത്തി. രണ്ട് ദിവത്തെ ഇടവേളയ്ക്ക് ശേഷമാണ് കോഴിക്കോട് ജില്ലയിലെ കല്ലായില്‍ സില്‍വര്‍ ലൈന്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥരെത്തുന്നത്. ഇവിടെ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇവിടെ സ്ഥാപിച്ച കല്ലുകള്‍ പ്രതിഷേധക്കാര്‍ പിഴുതെറിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം കെ.പി.പി.സി അദ്ധ്യക്ഷന്‍ കെ. സുധാകരനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും ഇവിടം സന്ദര്‍ശിച്ചിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ ഭൂഗര്‍ഭ പാത കടന്നു പോകുന്ന പ്രദേശമാണിവിടം. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ സര്‍വേ നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് പ്രദേശവാസികള്‍. മലപ്പുറം തിരുനാവായയിലെ സൗത്ത് പല്ലാറിലും സില്‍വര്‍ ലൈന്‍ സര്‍വേ നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചു. ജനങ്ങള്‍ സംഘടിച്ച്‌ പ്ലക്കാര്‍ഡുകളുമായെത്തിയതോടെയാണ് നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!