കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് നാല് പേര്‍ മരിക്കാനിടയായ സംഭവം; ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായതായി ഫയര്‍ഫോഴ്‌സ്

കളമശ്ശേരിയില്‍ മണ്ണിടിഞ്ഞ് നാല് പേര്‍ മരിക്കാനിടയായ സംഭവത്തില്‍ ഗുരുതരമായ സുരക്ഷ വീഴ്ചയുണ്ടായതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട്. മണ്ണിട്ട് നികത്തിയ സ്ഥലത്ത് അശാസ്ത്രീയമായി കുഴിയെടുത്തതാണ് ദുരന്തത്തിനിടയാക്കിയതെന്ന് ഫയര്‍ഫോഴ്‌സ് പരിശോധനയില്‍ വ്യക്തമായി.രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും അപടത്തില്‍പ്പെടാനുളള സാധ്യതയുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നികത്തിയ സ്ഥലത്ത് യാതൊരു സുരക്ഷക്രമീകരണങ്ങളും ഒരുക്കാതെ കുഴിയെടുത്തതാണ് അപകടത്തിനിടയാക്കിയത്. ഈര്‍പ്പമുളള മണ്ണ് ഇളകിയ നിലയിലായിരുന്നു.ഏഴ് മീറ്റര്‍ ആഴമുളള കുഴിയില്‍ 9 തൊഴിലാളികള്‍ അപകടസമയത്തുണ്ടായിരുന്നു. ഇവര്‍ കുഴിയിലുളളപ്പോള്‍ തന്നെ ജെസിബി ഉപയോഗിച്ച് മണ്ണ് ഇളക്കി.സുരക്ഷവേലി കെട്ടാതെയാണ് മണ്ണെടുത്തത്. വിദഗ്ധന്റെ മേല്‍നോട്ടത്തില്‍ മണ്ണെടുക്കണമെന്ന നിര്‍ദേശവും പാലിക്കപ്പെട്ടില്ല.എത്ര തൊഴിലാളികള്‍ ജോലിക്കുണ്ടെന്നതിന്റെ കണക്കും കെട്ടിട ഉടമസ്ഥരുടെ പക്കലുണ്ടായിരുന്നില്ല.
ചെങ്കുത്തായി കുഴിയെടുത്തതും അപകടത്തിനിരയാക്കി.രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും അപകടത്തില്‍പ്പെടാനുളള സാധ്യത ഏറെയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫയര്‍ഫോഴ്‌സ് ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി.

