KSDLIVENEWS

Real news for everyone

ഭൂമി തട്ടിപ്പ് കേസ്; സുനില്‍ഗോപിക്കെതിരെ നാട്ടുകാര്‍; തെളിവെടുപ്പിന് കസ്റ്റഡിയില്‍ വാങ്ങാന്‍ ക്രൈംബ്രാഞ്ച്

SHARE THIS ON

പാലക്കാട്: കോയമ്ബത്തൂരിലെ നവക്കര ഭൂമിയിടപാടില്‍ (land case)അറസ്റ്റിലായ സുനില്‍ ഗോപി (Sunil Gopi)പരാതിക്കാരനായ ഗിരിധറിനെ(giridhar) പറ്റിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ആരോപിക്കുന്നു. ഉടമ്ബടി പ്രകാരമാണ് സ്ഥലം സുനിലിന്‍്റെ കൈയിലെത്തിയത്. 2016 ല്‍ കോടതി ഉടമ്ബടി റദ്ദായി. അത് മറച്ച്‌ വച്ചാണ് റിയല്‍ എസ്റ്റേറ്റ് കമ്ബനിക്ക് ഭൂമി രജിസ്ട്രഷന്‍ നടത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. പരാതിക്കാരനായ ഗിരിധറിന്‍്റെ ബെന്‍സ് തട്ടിയെടുക്കാന്‍ സുനില്‍ ഗോപി ശ്രമിച്ചെന്നും നാട്ടുകാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സ്വന്തമല്ലാത്ത വസ്തു വില്‍പന നടത്തി സുനില്‍ ഗോപി ഗ്രീന്‍സ് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സിനെ പറ്റിക്കുകയായിരുന്നെന്നും പ്രദേശ വാസികള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

സുരേഷ് ഗോപിയുടെ സഹോദരന്‍ കൂടിയായ സുനില്‍ ഗോപിക്കെതിരായ വ‌ഞ്ചനാ കേസില്‍ കോയമ്ബത്തൂര്‍ ക്രൈം ബ്രാ‍ഞ്ച് ഇന്ന് കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചേക്കും. റിമാന്‍റിലുള്ള സുനില്‍ ഗോപിയെ തെളിവെടുപ്പിന് എത്തിക്കുന്നതിനാണ് കസ്റ്റഡി അപേക്ഷ.

കോയമ്ബത്തൂര്‍: നടനും എംപിയുമായ സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപിക്കെതിരെ പുതിയ പരാതി. ഉപയോഗിക്കാന്‍ നല്‍കിയ കാറ് സ്വന്തം പേരിലാക്കിയെന്നാണ് ഗിരിധര്‍ എന്നയാളുടെ പരാതി. വ്യാജരേഖയുണ്ടാക്കിയാണ് ഇത് ചെയ്തതെന്നും ഗിരിധര്‍ പറയുന്നു. കാറ് തട്ടിയെടുക്കാന്‍ ശ്രമിച്ചത് ചൂണ്ടിക്കാട്ടി സുനില്‍ ഗോപിക്കെതിരെ ഇദ്ദേഹം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സുനില്‍ ഗോപിയുടെ കൂട്ടുപ്രതികള്‍ പണം മടക്കി നല്‍കിയെന്നും 26 ലക്ഷമാണ് പൊലീസിന്‍്റെ സാന്നിധ്യത്തില്‍ മടക്കി നല്‍കിയതെന്നും ഗിരിധര്‍ പറഞ്ഞു.

സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് സാമ്ബത്തിക തട്ടിപ്പ് നടത്തിയ കേസില്‍ സുനില്‍ ഗോപിയെ പൊലീസിപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുകയാണ്. കോടതി വില്‍പന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവച്ച്‌ ഭൂമി വില്‍ക്കാന്‍ ശ്രമിക്കുകയും നല്‍കിയ അഡ്വാന്‍സ് തുക തിരിച്ച്‌ നല്‍കാതിരിക്കുകയും ചെയ്തുവെന്ന ഗിരിധര്‍ എന്നയാളുടെ തന്നെ പരാതിയിലാണ് സുനില്‍ ഗോപിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസില്‍ കോയമ്ബത്തൂരിലെ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനില്‍ ഗോപിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഇപ്പോള്‍ റിമാന്റിലാണ്.

അതേസമയം സുരേഷ് ഗോപിയുടെ സഹോദരന്‍ സുനില്‍ ഗോപി കൂടുതല്‍ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായി കോയമ്ബത്തൂരിലെ പരാതിക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഒരു കോടി കൂടി ആവശ്യപ്പെട്ടു. സുരേഷ് ഗോപിയുടെ സഹോദരന്‍ എന്നു പരിചയപ്പെടുത്തിയാണ് സ്ഥലം വില്‍പനയ്ക്ക് എത്തിയതെന്നും പരാതിക്കാരിലൊരാളായ രാജന്‍ പറഞ്ഞു.

കഴിഞ്ഞ കൊല്ലം നവംബറിലാണ് ഇടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണെന്ന വിവരം മറച്ചു വച്ചാണ് കോയമ്ബത്തൂരിലെ ഗ്രീന്‍സ് പ്രോപ്പര്‍ട്ടി ഡവലപ്പേഴ്സില്‍ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്. 72 ലക്ഷം രൂപാ സുനിലിന്‍്റെ അക്കൗണ്ടിലേക്കും 25 ലക്ഷം രണ്ട് സുഹൃത്തുക്കളുടെ അക്കൗണ്ടിലേക്കുമാണ് കൈമാറിയത്. ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടതോടെ റിയല്‍ എസ്റ്റേറ്റ് കമ്ബനി തട്ടിപ്പ് തിരിച്ചറിഞ്ഞു.

സുരേഷ് ഗോപിയുടെ സഹോദരനെന്ന് പരിചയപ്പെടുത്തിയാണ് ഇടപാടിനെത്തിയത്. സുനില്‍ അറസ്റ്റിലായതിന് പിന്നാലെ 25 ലക്ഷം കൈപ്പറ്റിയ റീനയും ഭര്‍ത്താവ് ശിവദാസും പണം മടക്കി നല്‍കാന്‍ സന്നദ്ധത അറിയിച്ചതായി റിയല്‍ എസ്‌റ്റേറ്റ് കമ്ബനി അറിയിച്ചു. ഇക്കാര്യത്തില്‍ പൊലീസ് മധ്യസ്ഥതയില്‍ കോയമ്ബത്തൂരില്‍ ചര്‍ച്ച നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!