KSDLIVENEWS

Real news for everyone

എന്നെ ജയിലിലിട്ടോളൂ പക്ഷേ കുടുംബത്തെ അപമാനിക്കരുത്’; ഭാര്യാ സഹോദരനെതിരായ ഇഡി നടപടിയില്‍ ഉദ്ധവ് താക്കറെ

SHARE THIS ON

മുംബൈ: ബിജെപിക്ക് (BJP) അധികാരം വേണമെങ്കില്‍ താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്നും കുടുംബാംഗങ്ങളെ ഉപദ്രവിക്കരുതെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ (Uddhav Thackeray). ഭാര്യാസഹോദരനെതിരെ അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) എടുത്ത നടപടിയുടെ പശ്ചാത്തലത്തിലായിരുന്നു താക്കറെയുടെ പ്രസ്താവന. കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് താക്കറെയുടെ ഭാര്യാസഹോദരന്‍ ശ്രീധര്‍ മാധവ് പടങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയുടെ 6.45 കോടി രൂപയുടെ സ്വത്തുക്കള്‍ ഈ ആഴ്ച ആദ്യം ഇഡി കണ്ടുകെട്ടിയിരുന്നു.

എല്ലാവരുടെയും മുന്നില്‍ വെച്ച്‌ ഞാന്‍ നിങ്ങളോട് (ബിജെപിയോട്) പറയുന്നു. നിങ്ങള്‍ക്ക് അധികാരം വേണമല്ലേ? ഞാന്‍ നിങ്ങളോടൊപ്പം വരാമെന്ന് ഞാന്‍ പറയുന്നു. അധികാരത്തിനു വേണ്ടിയല്ല. നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന കാര്യങ്ങള്‍, എന്റെ കുടുംബാംഗങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍, അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടല്‍, അത്തരം നടപടികളെ ഞാന്‍ ഭയപ്പെടുന്നില്ല, “താക്കറെ പറഞ്ഞു. നിങ്ങളുടെ കുടുംബാംഗങ്ങളെ ഞങ്ങള്‍ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല. ഞാന്‍ നിങ്ങളോടൊപ്പം വരാം. എന്നെ ജയിലില്‍ അടയ്ക്കുക,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചില ബിജെപി നേതാക്കള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ഏജന്റുമാരായോ വക്താക്കളായോ പ്രവര്‍ത്തിക്കുകയാണെന്നും താക്കറേ ആരോപിച്ചു.

ജനാധിപത്യത്തിന്റെയും ക്രമസമാധാനത്തിന്റെയും കൊലപാതകം എന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്? ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയെങ്കിലും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. അവര്‍ ഒരു ഭീരു ആയിരുന്നില്ല. നല്ലതോ ചീത്തയോ, ആകട്ടെ. അത് മറ്റൊരു വിഷയമാണ്. പക്ഷേ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നു, “അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പാപങ്ങള്‍ ഉണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും താക്കറെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!