കെ-റെയിൽ; ജില്ലയിൽ കല്ലിടാൻ ബാക്കി അവസാന എട്ടു കിലോമീറ്റർ

കാസർകോട് : ജില്ലയിൽ ഇനി അവസാന ഭാഗത്തെ എട്ട് കിലോമീറ്റർ മാത്രമാണ് കെ-റെയിലിനായി കല്ലിടാനുള്ളത്. 42.6 കിലോമീറ്ററിൽ ഇതിനകം 1651 കല്ല് സ്ഥാപിച്ചു. കാസർകോട് താലൂക്കിലെ തളങ്കര, കൂഡ്‌ലു, കാസർകോട് ഗ്രൂപ്പ് വില്ലേജുകളിലാണ് കല്ലിടാൻ ബാക്കിയുള്ളത്.
ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ, ചെറുവത്തൂർ, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മാണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പിലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ എന്നിവിടങ്ങളിൽ കല്ലിട്ടു. കാസർകോട് താലൂക്കിൽ കളനാട് വില്ലേജിലെ കല്ലിടൽ പൂർത്തിയായി.
ജില്ലയിൽ 17 വില്ലേജുകളിൽനിന്നായി 161.26 ഹെക്ടറാണ് കെ-റെയിലിനായി ഏറ്റെടുക്കേണ്ടത്. ചെറുവത്തൂർ വില്ലേജിലാണ് ആദ്യമായി കല്ലിട്ടത്. നിലവിലുള്ള റെയിൽപ്പാളത്തിന് കിഴക്കായാണ് കല്ലിട്ടുതുടങ്ങിയത്. എന്നാൽ, ചില ഭാഗങ്ങളിൽ റെയിൽപ്പാളത്തിന് പടിഞ്ഞാറും കെ-റെയിലിനായി സ്ഥലം ഏറ്റെടുക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു

