അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതിയത്’; പോരുമുറുക്കി ജലീലും റബ്ബും

മലപ്പുറം: സോഷ്യല്‍മീഡിയയില്‍ പോരുമുറുക്കി മുന്‍മന്ത്രിമാരായ കെ ടി ജലീലും പി കെ അബ്ദുറബ്ബും.
കഴിഞ്ഞ ദിവസം മുതലാണ് ഇരുവരും ഫേസ്ബുക്ക് പോസ്റ്റിലൂടെ തര്‍ക്കം തുടങ്ങിയത്. ‘ആര്‍ക്കെങ്കിലും വാങ്ങാനും വില്‍ക്കാനും മുസ്ലിം ലീഗ് വാണിയംകുളം ചന്തയിലെ നാല്‍ക്കാലിയല്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന്റെ പച്ചമലയാളത്തിലുള്ള അര്‍ഥം, ചെലര്ക്ക് തിരിയും, ചെലര്ക്ക് തിരിയില്ല’- എന്ന് കെ ടി ജലീല്‍ പോസ്റ്റിട്ടു. പിന്നാലെ മറുപടിയുമായി അബ്ദുറബ്ബും എത്തി. ‘കയറിക്കിടക്കാന്‍ കൂടുപോലുമില്ലാതെ, അങ്ങാടികളില്‍ അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന, തെരുവുകളിലൊട്ടിച്ച നോട്ടീസുകളിലെ മൈദപ്പശക്കുവേണ്ടി പോലും കടിപിടി കൂടുച്ച ചില വളര്ത്തമൃഗങ്ങളുണ്ട്. അവെയെയോര്‍ത്ത് സഹതാപം മാത്രം. ചെലോല്‍ക്ക് തിരീം, ചെലോല്‍ക്ക് തിരീല’- എന്നായിരുന്നു അബ്ദുറബ്ബിന്റെ പോസ്റ്റ്.
ഇതിന് മറുപടിയായി കെ ടി ജലീല്‍ വീണ്ടും രംഗത്തെത്തി. ഇങ്ങള് പണ്ടേ തിര്യാത്ത കൂട്ടത്തിലാ. അതുകൊണ്ടാണല്ലോ ‘ഗംഗ’ എന്ന് പേരിട്ട ഒദ്യോഗിക വസതിയില്‍ താമസിച്ചാല്‍ ഇസ്ലാമീന്ന് പൊറത്താകൂന്ന് കരുതി വീടിന്‍്റെ പേര് മാറ്റിയത്. തലയില്‍ ആള്‍താമസമില്ലാത്ത ഇരുകാലികള്‍ക്ക് കേറിക്കിടക്കാന്‍ ഒരു കൂടുണ്ടായിട്ട് എന്താ കാര്യം?- എന്നായിരുന്നു കെ ടി ജലീലിന്റെ പോസ്റ്റ്.


