എംപി ഓഫീസ് ആക്രമണം: പ്രതി പട്ടികയിലുള്ള ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗത്തെ പുറത്താക്കി

പത്തനംതിട്ട: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തില്‍ ഉള്‍പ്പെട്ട ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് കെ.ആര്.അവിഷിത്തിനെ പുറത്താക്കി. എസ്എഫ്ഐ വയനാട് മുന്‍ ജില്ലാ വൈസ് പ്രസിഡന്റാണ് കെ.ആര്.അവിഷിത്ത്. ഈ മാസം 23-ാം തീയതി വച്ച് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി നല്കിയ കത്തിലാണ് അതിവേഗം പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണക്കേസില്‍ ആരോഗ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗവും ഉണ്ടായിരുന്നുവെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ്. അതിന് ശേഷമാണ് മിന്നല്‍ വേഗത്തില്‍ നടപടികളുണ്ടായിത്. അവിഷിത്ത് ഈ മാസം 15 മുതല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ഓഫീസില്‍ വരുന്നില്ലെന്നും, ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സജീവന് പൊതുഭരണ വകുപ്പിന് കത്തു നല്കി. ഇക്കഴിഞ്ഞ വ്യാഴാഴ്ച നല്‍കിതായി പറയുന്ന കത്ത് ഇന്ന് ഉച്ചയ്ക്കാണ് പൊതുഭരണവകുപ്പില്‍ കിട്ടിയത്. ഉച്ചയ്ക്ക് ശേഷം മൂന്നരയോടെ അവിഷിത്തിനെ ഒഴിവാക്കി ഉത്തരവിറക്കി. അവിഷിത്തിന് ആഭ്യന്തരവകുപ്പ് നല്കിയ തിരിച്ചറിയല്‍ കാര്‍ഡ് ഉടന്‍ തിരിച്ചു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
വ്യക്തിപരമായ കാണങ്ങളാല്‍ മാറി നില്‍ക്കുമ്ബോഴും അവിഷിത്ത് രാജി കത്ത് നല്‍കുകയോ ഇയാളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഓഫീസ് പൊതുഭരണവകുപ്പിനെ സമീപിക്കുകയോ ചെയ്തിരുന്നില്ല. ഓഫീസ് ആക്രമണം വിവാദമായതിന് പിന്നാലെയായിരുന്നു തിടുക്കത്തിലുള്ള നടപടികള്‍. പക്ഷേ നേരെത്തെ തന്നെ നിര്‍ദ്ദേശം കൊടുത്തിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ്ജ് അടൂരില്‍ ഉച്ചയ്ക്ക് ശേഷം പ്രതികരിച്ചു.
മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍്റെ കരിങ്കൊടി പ്രതിഷേധം
പത്തംനതിട്ട: രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ ആരോഗ്യ മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം പ്രതിയായതോടെ വീണ ജോര്‍ജിനെതിരെ വ്യാപക പ്രതിഷേധം. പത്തനംതിട്ട കൊടുമണ്ണിലെ മന്ത്രിയുടെ വീടിന് മുന്നില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് ചാടാന്‍ ശമിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് അടക്കമുളവരെ പൊലീസ് അറസ്റ്റ് ചെയ്തു. അടൂരിലെ പരിപാടി കഴിഞ്ഞ് മടങ്ങും വഴി ഹൈസ്കൂള്‍ ജംഗ്ഷനില്‍ വച്ചും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു

