KSDLIVENEWS

Real news for everyone

സ്വപ്നാ സുരേഷിന്‍റെ രഹസ്യമൊഴി പകര്‍പ്പ് വേണം; സരിത എസ് നായര്‍ ഹൈക്കോടതിയില്‍

SHARE THIS ON

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പകര്‍പ്പ് ആവശ്യപ്പെട്ട് സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. കീഴ്ക്കോടതി ആവശ്യം തള്ളിയതിന് പിന്നാലെയാണ് സരിത ഹൈക്കോടതിയിലെത്തിയത്. തന്നെ സംബന്ധിച്ച ചില പരാമര്‍ശങ്ങള്‍ മൊഴിയില്‍ ഉള്ളതിനാല്‍ പകര്‍പ്പ് വേണമെന്നാണ് ആവശ്യം.

രഹസ്യമൊഴി എങ്ങനെ പൊതുരേഖ ആകുമെന്ന് കോടതി ചോദിച്ചു. വിഷയത്തില്‍ കോടതി എതി൪കക്ഷികളുടെ നിലപാട് തേടിയിട്ടുണ്ട്. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

‘പുതിയ കേസുകള്‍ സരിതയെ പോലുള്ള മഹത് വ്യക്തികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍’: സ്വപ്ന

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ സ്വപ്ന സുരേഷും പി സി ജോര്‍ജും ശ്രമിച്ചുവെന്ന കേസില്‍ സരിത നല്‍കിയ രഹസ്യമൊഴി അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ മൊഴിയാണ് പ്രത്യേക സംഘം എസ്പി മധുസൂദനന് കോടതി നല്‍കിയത്.

സംസ്ഥാനത്ത് കലാപമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ പി സി ജോര്‍ജ് സമീപിച്ചുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് സരിതയെ കൊണ്ട് അന്വേഷണ സംഘം രഹസ്യമൊഴി രേഖപ്പെടുത്തിയത്. ഈ മൊഴിയില്‍ പറയുന്ന മറ്റ് ചില കാര്യങ്ങള്‍കൂടി പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം പറഞ്ഞു. നിലവിലെ കേസുമായി ബന്ധമില്ലാത്ത പുതിയ വെളിപ്പെടുത്തലുകള്‍ മൊഴിയിലുണ്ടെങ്കില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്യും.

വിവാദങ്ങള്‍ക്ക് പിന്നില്‍ തിമിംഗലങ്ങള്‍, അന്താരാഷ്ട്ര ശാഖകളുള്ളവര്‍: സ്വര്‍ണക്കടത്ത് വിവാദത്തില്‍ സരിത എസ് നായര്‍

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കുണ്ടെന്ന് പറയണമെന്നാവശ്യപ്പെട്ട് പി സി ജോര്‍ജ് തന്നെ സമീപിച്ചതായി സരിത നേരത്തെ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. പി സി ജോര്‍ജിനൊപ്പം സ്വപ്നക്കും ക്രൈം നന്ദകുമാറിനും ഗൂഡാലോചനയില്‍ പങ്കുണ്ടെന്നായിരുന്നു സരിതയുടെ മൊഴി. സരിതയുടെ രഹസ്യമൊഴി അനുസരിച്ച്‌ ഗൂഢാലോചന കേസില്‍ തുടരന്വേഷണം നടത്താനാണ് പ്രത്യേക സംഘത്തിന്‍റെ തീരുമാനം.

‘വാക്കുകളില്‍ സത്യമുണ്ടെങ്കില്‍ കൂടെ നില്‍ക്കും, പക്ഷേ സ്വപ്നക്ക് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലല്ലോ’: സരിത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!