ബേക്കൽ-പള്ളിക്കര മേൽപ്പാലത്തിൽ കള്ളക്കുഴികൾ: കുഴിപ്പാലം.

കാഞ്ഞങ്ങാട്: ഒരോ മഴക്കാലത്തും കുഴികൾ പെരുകുന്ന പള്ളിക്കര മേൽപ്പാലത്തിലെ കാഴ്ച ഇത്തവണയും പതിവുതെറ്റിച്ചില്ല. ഉദ്ഘാടനം നടന്ന കാലംമുതൽതന്നെ ഇത് പതിവുകാഴ്ചയാണ്. പാലത്തിൽ ടാറിങ് ഇളകി കുഴികൾ വീണുതുടങ്ങിയിരുന്നു. ചെറുതും വലതുമായ അരയടിയോളം താഴ്ചയുള്ള കുഴികളിൽ വീണ് അപകടം പറ്റുന്ന വാഹനയാത്രക്കാർ ഏറെയാണ്. ഇരുചക്ര വാഹനയാത്രക്കാരാണ് കൂടുതലായി അപകടത്തിൽ പെടുന്നത്. ചന്ദ്രഗിരിപ്പാത നവീകരിച്ചതോടെ ദേശീയപാത വഴി ഓടിയിരുന്ന വാഹനങ്ങളും ഇതുവഴിയാണ് കടന്നുപോകുന്നത്. വാഹനത്തിരക്ക് കൂടിയതോടെ മേൽപ്പാല കുഴിയിലെ അപകടസാധ്യത ഏറെയാണ്. പള്ളിക്കരയിലെ നാട്ടുകാർ ഭയപ്പാടോടെയാണ് ഇതിനെ നോക്കിക്കാണുന്നത്.

