KSDLIVENEWS

Real news for everyone

ശക്തികൂടിയ ന്യൂനമര്‍ദ്ദം, ന്യൂനമര്‍ദ്ദപാത്തി; കേരളത്തില്‍ 12 വരെ വ്യാപക മഴയ്ക്ക് സാധ്യത

SHARE THIS ON

തിരുവനന്തപുരം: കേരളത്തില്‍ ഈമാസം 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴ പെയ്തേക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിൽ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ- വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു- വടക്കു പടിഞ്ഞാറു ദിശയില്‍ ഒഡിഷ – ഛത്തിസ്ഗര്‍ മേഖലയിലുടെ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ മഹാരാഷ്ട്രതീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂനമര്‍ദ്ദപാത്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!