കളനാട് കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കളനാട് : സുഹൃത്തുക്കളുമൊത്ത് കുളിക്കുന്നതിനിടെ കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടത്തി . കളനാട് എസ് കെ ഷെരീഫിന്റെ മകൻ യാസിറിന്റെ(23) മൃതദേഹമാണ് കണ്ടെത്തിയത്. കളനാട് എൽ പി സ്കൂളിന് മുമ്പിലുള്ള കുളത്തിലാണ് യാസിറിനെ കാണാതായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടർന്ന് മേൽപറമ്പ് പോലീസിൽ അറിയിക്കുകയായിരുന്നു.

