ജനറല്‍ ആശുപത്രിക്ക് മുന്നില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് ജീവന് രക്ഷാവേദി ;
ഗാന്ധിജയന്തി ദിനത്തില്‍ ടാറ്റ കോവിഡ് ആശുപത്രിക്ക് മുന്നില്‍ കൂട്ടനിരാഹാര സമരം നടത്തും

കാസര്‍കോട്: ചന്ദ്രഗിരി ലയണ്‍സ് ക്ലബും കാസര്‍കോട് പീപ്പിള്‍സ് ഫോറവും സംയുക്തമായി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മ ജീവന് രക്ഷാവേദി ജനറല്‍ ആസ്പത്രിക്ക് മുന്നില്‍ നടത്തിയ മെഴുകുതിരി കത്തിച്ചുള്ള പ്രതിഷേധം ശ്രദ്ധേയമായി. ആരോഗ്യരംഗത്ത് കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണനക്കെതിരെയാണ് പ്രതിഷേധം. കോവിഡ് ആസ്പത്രി പ്രവര്‍ത്തന സജ്ജമാക്കുക, നിര്‍ദ്ദിഷ്ട എയിംസ് ആസ്പത്രി ജില്ലയില്‍ സ്ഥാപിക്കുക, ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുക, ഡോക്ടര്‍മാരടക്കം ഒഴിഞ്ഞു കിടക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗാന്ധി ജയന്തി ദിവസം ചട്ടഞ്ചാല്‍ കോവിഡ് ആസ്പത്രിക്ക് മുന്നില്‍ കൂട്ട നിരാഹാര സമരം നടത്താന്‍ തീരുമാനിച്ചു.
കൂട്ടായ്മ മുന്‍ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പീപ്പിള്‍സ് ഫോറം പ്രസിഡണ്ട് പ്രൊഫ. വി ഗോപിനാഥന് അധ്യക്ഷത വഹിച്ചു. ഫാറൂഖ് കാസ്മി, അഡ്വ. വിനോദ് കുമാര്‍, എം പത്മാക്ഷന്, എം കെ രാധാകൃഷ്ണന്, എന്‍ എം കൃഷ്ണന് നമ്പൂതിരി, സി.എല്‍. അബ്ദുല്‍റഷീദ്, ഡോ. സമീര്‍, കെ.പി.എസ് വിദ്യാനഗര്‍, അബ്ദുല്‍നാസര്‍, പി.വി. മധുസൂദനന്, വ്യാപാരി വ്യവസായി പ്രതിനിധി മുനീര്‍ തുടങ്ങി നാല്പതോളം സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഭാരവാഹികള്‍: ഡോ. ഖാദര്‍ മാങ്ങാട് (ചെയര്‍.), മുഹമ്മദ് ഇഖ്ബാല്‍ (വര്‍ക്കിങ്ങ് ചെയര്‍.), പ്രൊഫ. വി. ഗോപിനാഥന്, എം.കെ. രാധാകൃഷ്ണന്, മൊയ്തീന് കുഞ്ഞി, അബ്ദുല്‍നാസര്‍ ടി.കെ., നിസാര്‍ ചെരുവാട്, സിസ്റ്റര്‍ ജയ (വൈസ് പ്രസി.), സി.എല്‍. അബ്ദുല്‍റഷീദ് (ജന. കണ്.), എം. പത്മാക്ഷന്, അബ്ദുല്‍ഖാദര്‍ തെക്കില്‍, കെ.വി. അഭിലാഷ്, മുജീബ് അഹമ്മദ്, നജീബ് എം.എം. (ജോ. കണ്.), എ.കെ. ശ്യാം പസാദ് (ട്രഷ.), അഡ്വ. വിനോദ് കുമാര്‍, അഡ്വ. ഫൈസല്‍ (ലീഗല്‍ അഡൈ്വസര്‍മാര്‍)

