കാസറഗോഡ്:- ചന്ദ്രഗിരി കീഴൂരിൽ കടൽ ക്ഷോഭം നടന്ന സ്ഥലം MLA-യും പഞ്ചായത്ത് പ്രസിഡന്റും- തീരദേശ കോസ്റ്റ് ഗാഡും സന്ദർശിച്ചു!..

ചന്ദ്രഗിരി : കിഴുർ.കടൽഷോഭം കാരണം 40 വർഷം മുമ്പ് 50 മീറ്റർ അകലം പലിച്ച് നിർമ്മിച്ച ഭിത്തി തകർന്നു! കടൽ കൊണ്ട് പോയ സ്ഥലം ബഹുമാനപ്പെട്ട, സ്ഥലം MLA അഡ്വ:ശ്രീ. കുഞ്ഞമ്പു, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്:ശ്രീമതി:സുഫൈജ അബൂബക്കർ, തീരദേശ കോസ്റ്റ്ഗാർഡ് 8-08-’22 ന്, സന്ദർശിച്ചു അഭിന്ദനങ്ങൾ!…
ഇവിടെത്തെ ജനങ്ങൾ വേനൽ കാലം വന്നാൽ ഉപ്പ് വെള്ളം കുടിക്കുയാണ് എന്നും!..
ഒരു പാട് വർഷങ്ങൾളായി ഇവിടെത്തെ മത്സ്യതൊഴിലാളികളും ജനങ്ങളും കാസറഗോഡ് മുതൽ തിരുവനന്തപുരം വരെ… ഇവിടെത്തെ പ്രശ്നങ്ങൾ ചുണ്ടികാണിച്ച് കൊണ്ട് സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകുകയാണ്… ഇതുവരെ ഒരു പ്രയോജനവും ഉണ്ടായിട്ടില്ല!. ഇവിടെ ഭിത്തി നിർമിച്ചികൊണ്ട് പരിഹാരം കാണണം മെന്നും…ഇവിടെത്തെ ജനങ്ങൾ ആവിശ്യപ്പെട്ടു!…
എല്ലാ വർഷവും ഇവിടെ ഇങ്ങനെതന്നെ സംഭവിക്കാറുണ്ട്!.. എല്ലായ്പ്പോഴും എല്ലാവർഷവും ഇത് പോലെ ഇവിടെ MLA മാർ വന്ന് സന്ദർശിക്കാറുണ്ട്… പക്ഷെ പ്രയോജനം ഉണ്ടാവാറില്ല!.. ഇല്ല എന്ന് ജനങ്ങൾ അല്പം ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ, ബഹുമാനപ്പെട്ട MLA അതെ സ്വരത്തിൽ എന്നെ രാഷ്ടരിയം പഠിപ്പിക്കേണ്ട ആവശ്യമില്ലന്നും ! ഇവിടെ ഭിത്തി നിർമ്മിക്കാൻ കേരള ഗവർമെന്റിന്റെ കൈവശം ഫണ്ടില്ല എന്നും പറഞ്ഞ്! മരണം മുഖാമുഖം കാണുന്ന… ജനങ്ങളുടെ മുഖത്ത് കൈവിരൽ ചുണ്ടി പ്രസ്തുതാ MLA കാറിൽ കയറിപോയപ്പോൾ നഷ്ട്ടപ്പെട്ടുപോയത് അദ്ദേഹത്തിന്റെ കമ്യൂണിസമാണ്…
ഇതോട് കുടി ഒരു നാടിന്റെ പ്രതീകഷയാണ് നഷ്ടപ്പെട്ട്പോയത്!…
ജനങ്ങൾ കൈയിൽ മഷി പുരട്ടി… അധികാരത്തിന്റെ ചെങ്കോൽ കൈയിൽ കൊടുത്ത് MLA ആക്കി നിയമസഭയിൽ അയച്ചത് ജനങ്ങളെ സേവിക്കാൻ എന്നകാര്യം അദ്ദേഹം മറന്നു പോയി!…
കമ്യുണിസം എന്നത് ഒരു പ്രസ്ഥാനമാണ് അത് വളർന്നുപന്തലിച്ചത്…ചെത്തു തൊഴിലാളികൾ, കർഷകർ, മത്സ്യത്തൊഴിലാളികൾ, ബീഡി തൊഴിലാളികൾ!.. ഈ നാട്ടിലെ പട്ടിണി പാവങ്ങൾ, ചേർന്ന് ഉണ്ടാക്കിയ ഒരു പ്രസ്ഥാനമാണ് അതിന്റെഅ പേരാണ് സിപിഐ(എം) അതിന്റെ മഹത്വം ബഹുമാനപ്പെട്ട MLA,സാർ മനസ്സിലാക്കിരുന്നുവെങ്കിൽ മരണം മുഖാമുഖം കാണുന്ന ജനങ്ങളെ മാറോട് ചേർത്ത് പിടിച്ചേനെ!…
പിന്നെ അവിടെ ഇപ്പോഴുള്ള ഭിത്തി ചൂണ്ടികാണിച്ച് പറഞ്ഞു! ഇത് വന്നത് പോലെതന്നെ അതും വരും എന്ന്! അത്പോലെ ഭിത്തി വരണമെങ്കിൽ ബഹുമാനപ്പെട്ട MLA സാർ.. അങ്ങ് ബഹുമാനപ്പെട്ട മർഹും കല്ലാട്ര അബ്ദുൽ ഖാദർ ഹാജി സഹിബിന്റെ ചരിത്രം പഠിക്കേണ്ടിയിരിക്കൂന്നു!..
മനുഷ്യസേന്ഹി, കുടുംബസ്നേഹി… ജാതി, മാത,രാഷ്ട്രീയ വ്യത്യാസം ഇല്ലാത്ത മനുഷ്യൻ! രാഷ്ട്രീയത്തിൽ ആരുമായിരുന്നില്ല! പക്ഷെ വ്യക്തി സ്വാധീനം ജനങ്ങൾക്ക് ഇടയിലും രാഷ്ട്രീയത്തിലും ആ മഹാന്റെ പേരാണ് കല്ലട്ര അബ്ദുൽ ഖാദർ ഹാജി!… എന്റെ അറിവ് ശെരിയാണെങ്കിൽ യു.ഡി.ഫ്. ഭരണക്കാലം നഹാ സാഹിബ് ഫിഷറീസ് മന്ത്രി: കല്ലട്ര അബ്ദുൽ ഖാദർ ഹാജി സാഹിബിന്റെ കുട്ടുകാരൻ, വിശ്വസ്ഥൻ നഹാ സാഹിബും, കല്ലട്ര അബ്ദുൽ ഖാദർഹാജി സാഹിബും കൈ കോർത്ത് കേരളത്തിൽ കേന്ദ്രത്തിന്റെ ഫണ്ട് ഉപയോഗിച്ച് ബഹുമാനപ്പെട്ട കല്ലട്ര അബ്ദുൽ ഖാദർ ഹാജി സാഹിബ് മേൽനോട്ടം വഹിച്ച്കൊണ്ട് തിരുവനന്തപുരത്ത് നിന്ന് എഞ്ചിനിയരേയും ജോലിക്കാരെയും കൊണ്ട് വന്ന് നിർമിച്ച അദേഹത്തിന്റെ ജീവിച്ചിരിക്കുന്ന ഓർമ്മയാണ് “ആ കടൽ ഭിത്തി”… അത്പോലെ ഇനിയുമുണ്ടാകുമെന്ന് തോന്നുന്നുന്നില്ല!…
(അല്ലാഹു സുബ്ഹാനഹു ത്വആല അവരുടെ പാപങ്ങളെല്ലാം പൊറുത്ത് കൊടുക്കുകയും ജന്നാത്തുൽ ഫിർദൗസിൽ ഉന്നത പദവി നൽകി അനുഗ്രഹിക്കുകയും അവരോടൊപ്പം നമ്മെ എല്ലാവരേയും നാളെ സ്വർഗ്ഗ ലോകത്ത് ഒരുമിച്ച് കൂട്ടുകയും ചെയ്യുമാറാവട്ടെ…)
ഇവിടുത്തെ ജനങ്ങൾ ഇനിയും ഉറക്കത്തിൽ നിന്ന് ഉണർന്നില്ലങ്കിൽ ഈ നാട് വലിയൊരു ശവപറമ്പായിമാറും!
✍🏼:-അബ്ദുൽ റഹിമാൻ കല്ലട്ര.
____________________

