കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി അടിയന്തിര ചികിത്സാ സഹായം നൽകി

ആലംപാടി : ആലംപാടി പ്രദേശത്തെ പാവപ്പെട്ട കുടുംബ നാഥന് പെട്ടന്ന് സ്ട്രോക്ക് ബാധിച്ചതിനെ തുടർന്ന് മംഗലാപുരം First Neuro ഹൊസ്പിറ്റലില് ICU വിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് വലിയ സാംമ്പത്തിക പ്രയാസത്തിലാണെന്ന് അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ കെഎംസിസി ജിസിസി ആലംപാടി കമ്മിറ്റി അടിയന്തിര ചികിത്സാ സഹയമായി 10,000 രൂപ വാർഡ് മുസ്ലിം ലീഗ് പ്രസിഡെന്റ് കാസി അബ്ദുൽ റഹ്മാന് കെഎംസിസി ജിസിസി വൈസ്- പ്രസിഡെന്റ് സി ബി മുഹമ്മദ് മുസ്ലിം ലീഗ് നേതാക്കളുടെയും കെഎംസിസി ജിസിസി നേതാക്കളുടെയും സാനിധ്യത്തിൽ കെഎംസിസി ജിസിസി ഓഫീസിൽ വെച്ച് കൈമാറി. മുസ്ലിം ലീഗ് നേതാക്കളായ ഹമീദ് മിഹ്റാജ് , ഗോവ അബ്ദുല്ല ഹാജി ,മുഹമ്മദ് പൊയ്യയിൽ കെഎംസിസി ജിസിസി നേതാക്കളായ ഷെരീഫ് വൈറ്റ് , എ.ഐ അബ്ദുല്ല ,ബാവ ആലംപാടി നാസർ ആലംപാടി സംബന്ധിച്ചു.

